സ്ക്രീന്‍ ഷോട്ടുകള്‍ വീഡിയോ ആക്കിയാലോ?

Yureekkaa Journal 0 Comments
കംപ്യൂട്ടര്‍സ്ക്രീനില്‍ കാണുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ സ്ക്രീന്‍ ഷോട്ടുകള്‍ എടുക്കാറില്ലേ? 



എന്തിന് സ്ക്രീന്‍ഷോട്ടില്‍ നിര്‍ത്തണം? സ്ക്രീന്‍ റെക്കോഡ്ചെയ്ത് വീഡിയോരൂപത്തില്‍ ആക്കിയാലോ? അതല്ലേ നല്ലത്.ഇത്തരം ഒരു ചോദ്യം നിങ്ങളുടെ മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ സ്ക്രീനര്‍ എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നോക്കുക. ഇത് വെബ്&ാറമവെ;ബേസ്ഡ് ആപ്പ് ആയതുകൊണ്ട് സാധാരണ സോഫ്റ്റ്വെയറുകള്‍പോലെ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണ്ട. 

റെക്കോഡ്ചെയ്ത വീഡിയോകള്‍ എളുപ്പത്തില്‍ യൂട്യൂബില്‍ എത്തിക്കാനും, സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാനും സ്ക്രീനറില്‍ സൗകര്യമുണ്ട്. സ്ക്രീനിലെ ഏതു ഭാഗമാണ് നിങ്ങള്‍ക്ക് റെക്കോഡ്്ചെയ്യേണ്ടത് എന്നത് സ്ക്രീനറില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. ഒരു പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗം പരിചയപ്പെടുത്താന്‍ സ്ക്രീനര്‍പോലെയുള്ള ആപ്പുകള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. സ്ക്രീന്‍ റെക്കോഡ്ചെയ്യുന്നതിന്റെകൂടെ നിങ്ങളുടെ ശബ്ദംകൂടി ചേര്‍ക്കാന്‍ കഴിയുന്നതുകൊണ്ട് പ്രോഡക്റ്റ് ഇന്‍ഡ്രോ വീഡിയോകള്‍ ഉണ്ടാക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. 

ഇതുപോലെ ഇ-ലേണിങ് മോഡ്യൂളുകള്‍ ഉണ്ടാക്കാനും സ്ക്രീനര്‍ ഉപയോഗിക്കാം. സ്ക്രീനര്‍ www.screenr.com മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിരവധി സോഫ്റ്റ്വെയറുകള്‍ ഉണ്ട്. അതോക്കെ സ്ക്രീനര്‍പോലെ സൗജന്യവും അല്ല, ഇന്‍സ്റ്റാള്‍ ചെയ്യേണ്ടവയുമാണ്. ഉദാഹരണത്തിന് അഡോബി കാപ്റ്റിവേറ്റ് (Adobe Captivate), കാംറ്റെഷ്യ (Camtasia). സ്ക്രീനറിനോളം വരില്ലെങ്കിലും ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പ് ആണ് സ്ക്രീനോമാറ്റിക് screencast-o-matic.com. സൗജന്യം ആയതുകൊണ്ട് കുറച്ച് പരിമിതികളൊക്കെ സ്ക്രീനറിനുണ്ട്, കേട്ടോ. അഞ്ച് മിനിറ്റ് ആണ് നിങ്ങള്‍ റെക്കോഡ്ചെയ്യുന്ന സ്ക്രീന്‍ വീഡിയോയുടെ പരമാവധിദൈര്‍ഘ്യം. 



 അല്‍പ്പം വീഡിയോ എഡിറ്റിങ് ഒക്കെ അറിയാമെങ്കില്‍ ഈ സ്ക്രീന്‍ റെക്കോഡിങ് അങ്ങ് എഡിറ്റ്ചെയ്ത് പൊളിക്കുകയുംചെയ്യാം. നിങ്ങളുടെ സ്വന്തം ബ്രാന്‍ഡിന്റെ ലോഗോ ഒക്കെ തുടക്കത്തില്‍ കൊടുക്കുകയോ, അല്ല മുഴുനീളം നിങ്ങളുടെ ലോഗോ കൊടുക്കേണമെങ്കിലോ അല്‍പ്പം എഡിറ്റിങ് അറിയാമെങ്കില്‍ ചെയ്യാവുന്നതെയുള്ളൂ 

(നിഖില്‍ നാരായണന്‍ | ദേശാഭിമാനി കിളിവാതില്‍)

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

0 comments:

back to top