മൈക്രോമാക്‌സ് ക്യാന്‍വാസ് പവര്‍ വിപണിയില്‍

Yureekkaa Journal

ഉയര്‍ന്ന ബാറ്ററി ലൈഫ് എന്ന അവകാശ വാദവുമായെത്തിയ മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് പവര്‍ വിപണിയിലെത്തി. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഫോണ്‍ വാങ്ങാവുന്നതാണ്. 9,900രൂപയാണ് വില.
micromaxഏഴു മുതല്‍ പത്ത് ദിവസമാണ് ഫോണ്‍ ഉപഭോക്താവിലെത്തിക്കാന്‍ കമ്പനി ആവശ്യപ്പെടുന്നത്. 4000 മില്ലിലാംപ് അവേര്‍സ് ബാറ്ററിയാണ് സ്മാര്‍ട്ട് ഫോണിന്റെ പ്രധാന പ്രത്യേകത. 5.5 മണിക്കൂര്‍ സംസാരിക്കാനും 450 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും മൈക്രോമാക്‌സ് അവകാശപ്പെടുന്നുണ്ട്. 2013 ജൂണില്‍ ഇതേ ബാറ്ററി ലൈഫില്‍ ലെനോവോ പി 780 എന്ന സ്മാര്‍ട്‌ഫോണ്‍ ഇറക്കിയിരുന്നു.


മൈക്രോമാക്‌സ് ക്യാന്‍വാസ് പവര്‍ (എ96) ഡ്യൂവല്‍ സിം സൗകര്യമുള്ളതാണ്. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീനാണ് ഫോണിലുപയോഗിച്ചിരിക്കുന്നത്.
5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, 480×854 പിക്‌സല്‍ റെസലൂഷന്‍, 512എം.ബി റാം, 1.32 ജിഎച്ച്‌ സെഡ് ഗ്വാഡ്‌ കോര്‍ മീഡിയ ടെക് എംടികെ 6582എം പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് സ്‌പേസ് 32 ജിബി വരെ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാവുന്നതാണ്. 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എല്‍ഇടി ഫ്‌ലാഷുമുണ്ട്. 3ജി, വൈഫൈ, മൈക്രോ യുഎസ്ബി, ബ്ലൂടൂത്തും എന്നിവയും മറ്റു പ്രത്യേകതകളാണ്.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top