ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന മാറ്റമാണ് പ്രശ്‌നമായിരിക്കുന്നത്. ഗൂഗിളിന്റെ രണ്ടരവര്‍ഷത്തോളം പഴക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസിനെ ജിമെയിലുമായി ബന്ധിപ്പിച്ചതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഉള്ള എല്ലാവരിലേക്കും മെയില്‍ അയയ്ക്കാന്‍ കഴിയും. അതിന് അവരുടെ ജിമെയില്‍ അഡ്രസ് വേണ്ടിവരില്ല. ഗൂഗിള്‍ പ്ലസിന്റെ സോഷ്യല്‍ കോണ്ടാക്ടുകളും ഇമെയില്‍ കോണ്ടാക്ടുകളും തമ്മില്‍ യോജിപ്പിച്ചതുകൊണ്ടാണ് യാതൊരു ബന്ധമില്ലെങ്കിലും പരസ്പരം മെയില്‍ അയക്കാന്‍ സാധിക്കുന്നത്. നിലവില്‍ ഗൂഗിള്‍ പ്ലസില്‍ 540 ദശലക്ഷം ആക്ടീവ് യൂസര്‍മാരാണുള്ളത്.
ഇപ്പോള്‍ ജിമെയില്‍ അക്കൗണ്ടിന് സൈന്‍ ചെയ്യുന്നവര്‍ക്കെല്ലാം ഓട്ടോമാറ്റിക്കായി ഗൂഗിള്‍ പ്ലസ് അക്കൗണ്ടും നല്‍കുന്നുണ്ട്. അതില്‍ സൈന്‍ ചെയ്യുന്നവര്‍ക്കെല്ലാണ് ഒരിക്കലും അറിയാത്തവരില്‍നിന്നുപോലും സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങുക.
രണ്ടു സേവനങ്ങളും ഒരുപോലെ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് ഇതുകൊണ്ടുള്ള നേട്ടമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഗൂഗിള്‍ പ്ലസിലെ അജ്ഞാതരുടെ ഇമെയിലുകള്‍ പ്രത്യേക സെക്ഷനിലാണ് ഉണ്ടാകുക. അതുകൊണ്ട് സാദാ മെയിലുകളില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ കഴിയും. പ്രത്യേക സെക്ഷനിലെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെങ്കില്‍ ഗൂഗിള്‍ അത് ബ്ലോക്ക് ചെയ്യുമെന്ന ആശ്വാസമുണ്ട്.
Facebook
Twitter
Google+
Rss Feed
