വാട്ട്‌സ് ആപ്പിനും ടെലഗ്രാമിനും പിന്നാലെ മൊബൈല്‍ മെസ്സേജിംഗ് ലോകം കീഴടക്കാന്‍ ടോക്‌റേ
Yureekkaa Journal
വളരെ
ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ പ്രമുഖ മൊബൈല്‍ മെസ്സേജിംഗ് ആപ്ലിക്കേഷനായി
മാറിയ വാട്ട്‌സ് ആപ്പിനു വെല്ലുവിളിയായുമായി ടെലഗ്രാം എന്ന പുതിയ ആപ്പ്
രംഗത്തെത്തിയത് കഴിഞ്ഞയാഴ്ച്ചകളില്‍ ടെക്‌ലോകം ആകാംക്ഷയോടെ ശ്രവിച്ച
വാര്‍ത്തകളിലൊന്നായിരുന്നു. (ആ വാര്‍ത്ത ഇവിടെ).
വാട്ട്‌സ് ആപ്പിനു ബദലായെത്തിയ മൊബൈല്‍ ചാറ്റ് ആപ്ലിക്കേഷനായ ടെലഗ്രാമിനും
വെല്ലുവിളിയുയര്‍ത്തിയാണ് മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷനായ ടോക്‌റേയുടെ
വരവ്. വാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര മൊബൈല്‍
അധിഷ്ഠിത സേവന ദാതാക്കളെക്കാള്‍ മികച്ച സേവനം ടോക്‌റേയില്‍
ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അണിയറക്കാരുടെ അവകാശവാദം.
വ്യക്തതയേറിയ വോയിസ്
കോളിംഗ് സൗകര്യം, കോണ്‍ഫറന്‍സ് കോളിംഗ് എന്നിവയാണ് ടോക്‌റേ നല്‍കുന്ന
വ്യത്യസ്തമായ സേവനങ്ങള്‍. ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയതിനു ശേഷം ഇതിനകം
തന്നെ പത്തുലക്ഷത്തിലധികം പേര്‍ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്നും
ടോക്‌റേ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഫേസ്ചാറ്റ് സൗകര്യമാണ് ടോക്‌റേയുടെ
ഹൈലൈറ്റ്. അതായത് ചാറ്റ് ചെയ്യുന്നയാളുടെ ചിത്രം ഒരോ ചാറ്റിലും
മറുവശത്തുള്ള വ്യക്തിക്ക് കാണാന്‍ കഴിയും. വാട്ട്‌സ് ആപ്പിനും ടെലഗ്രാമിനും
ടോക്‌റേ പാരയാകുമെന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ ടോക്‌റേ നേടിയെടുത്ത
ജനപ്രീതി സൂചിപ്പിക്കുന്നു.