നിലവില്‍ വിന്‍ഡോസ് 8.1 ന് 50ഡോളറാണ് നല്‍കേണ്ടത്.
വില കുറയ്ക്കുന്നതോടെ 15 ഡോളര്‍ നല്‍കിയാല്‍ മതിയാകും. എന്നാല്‍ 15,500 രൂപ വരെ വിലയുള്ള ഉപകരണങ്ങളിലേക്കുള്ള ഒ.എസ് ലൈസന്‍സാണ് കുറയ്ക്കുന്നത്.
വിലകുറയ്ക്കുന്നതിലൂടെ ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ ബിസിനസ്സില്‍ കമ്പനിയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടാബ്ലറ്റ് വിപണിയില്‍ 90 ശതമാനവും ആന്‍ഡ്രോയിഡാണ് കയ്യടക്കിയിരിക്കുന്നത്. അടുത്തകാലത്തായി മൈക്രോസോഫ്റ്റ് അല്‍പം ക്ഷീണത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു.