കണ്ടുപിടിത്തത്തിന് പിന്നില്‍.
എന്‍.എഫ്.സി ഉപയോഗിക്കുന്ന ഇ-ഇങ്ക് ഡിസ്പ്ളേ ടാഗ്, കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നഇ-ഇങ്ക് പാനല്‍ എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
വയറുകള്‍ ഘടിപ്പിക്കാതെ ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്ന്ഈ ഡിസ്പ്ളേയിലേക്ക് വൈദ്യുതിയും വിവരങ്ങളും പകരാന്‍ കഴിയും. ഡിസ്പ്ളേയില്‍ വയര്‍ലെസ് പവര്‍ ഹാര്‍വെസ്റ്റര്‍ ചിപ്പുംഒരു എം.എ.എച്ച് ബാറ്ററിയുമാണുള്ളത്.
കൂടുതലൊന്നും പ്രതീക്ഷിക്കരുത്. ഇതിന്‍െറ 2.7 ഇഞ്ച് ഡിസ്പ്ളേക്ക് ഈ വൈദ്യുതി മതിയാകും.ഉപയോഗശൂന്യമായ കണ്ടുപിടിത്തമെന്ന് തോന്നാമെങ്കിലും ഏറെ ചാര്‍ജുവേണ്ട സ്മാര്‍ട്ട്ഫോണിന്‍െറ രണ്ടാം ഡിസ്പ്ളേയായി ഇത് ഉപയോഗിക്കാം. മാപുകള്‍, ഷോപ്പിങ് ലിസ്റ്റ്, ദിശ
എന്നിവ കാട്ടാന്‍ ഇതിന് കഴിയും. 0.5 മെമ്മറിയില്‍ 20 ചിത്രങ്ങള്‍ ശേഖരിക്കാനും കഴിയും. ഈവര്‍ഷം അവസാനത്തോടെ സ്വതന്ത്ര സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും പുറത്തിറക്കാനും ഗവേഷകര്‍ ലക്ഷ്യമിടുന്നു.
ഇനി സാദാ ഫോണിലും എന്‍.എഫ്.സി
നിലവില്‍ എന്‍.എഫ്.സി സൗകര്യം വിലകൂടിയ ഫോണുകളില്‍ മാത്രമാണുള്ളത്. ഇത് 80 ശതമാനത്തോളം പണമിടപാടുകള്‍കടലാസ്, നാണയങ്ങളില്‍ ഒതുങ്ങാന്‍ കാരണമായി.
കൂടാതെ രാജ്യത്ത് ഒരു ലക്ഷം വ്യാപാരികളില്‍ ഏഴു ലക്ഷം ഇലക്ട്രോണിക്ഡാറ്റ കാപ്ചര്‍, കാര്‍ഡ് സൈ്വപിങ് യന്ത്രങ്ങളേയുള്ളൂ. ഈ വിടവ്നികത്താന്‍ എന്‍.എഫ്.സി പണമിടപാട് എല്ലായിടത്തും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സോഫ്റ്റ്വെയര്‍ ഐ കാസ് (iKaaz) വരുന്നു.ഇന്ത്യയിലെ കോടിക്കണക്കിന് സാദാ മൊബൈല്‍ ഫോണുകളില്‍ എന്‍.എഫ്.സി സൗകര്യം ഏര്‍പ്പെടുത്താനുള്ള സംവിധാനമാണിതെന്ന് ബംഗളൂരു കേന്ദ്രമായ ഐ കാസ് സോഫ്റ്റ്വെയര്‍സി.ഇ.ഒ സോമസുന്ദരം പറയുന്നു.
രണ്ട് സംവിധാനങ്ങളാണ് ഇവര്‍ കൊണ്ടുവരുന്നത്. ഒന്ന്: ഏത്മൊബൈലിനെയും എന്‍.എഫ്.സിയുള്ളതാക്കാന്‍ കഴിയുന്നടാഗ്, രണ്ട്: മൊബൈലില്‍ കണക്ട് ചെയ്യാവുന്ന വ്യാപാരികള്‍ക്കുള്ള റീഡര്‍. നിങ്ങളുടെ ഫോണില്‍ എന്‍.എഫ്.സി ഇല്ളെങ്കില്‍ 100 രൂപയോളം വിലയുള്ള ഈ ടാഗ് വാങ്ങി ഘടിപ്പിച്ചാല്‍മതി. ടാഗ് ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചശേഷം ബാറ്ററിയുടെഅരികില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ഡിജിറ്റല്‍ വാളറ്റുകളെയും ബാങ്ക് അക്കൗണ്ടുകളെയും ഈ ടാഗിലൂടെ സ്വീകരിക്കാന്‍ കഴിയും. വ്യാപാരിക്ക് 2000 രൂപയോളം വിലയുള്ള റീഡര്‍നല്‍കും. ഇത് വ്യാപാരിയുടെ ഫോണുമായി ബന്ധിപ്പിക്കും.
പണമിടപാടിന് നിങ്ങളുടെ ഫോണ്‍ ഈ റീഡറില്‍ തൊടുവിച്ചാല്‍മതിയാകും. ബില്‍ തുക സ്വീകരിച്ചതായി എസ്.എം.എസുംനിങ്ങളുടെ ഫോണിലത്തെും. പുതിയ സംവിധാനം പരീക്ഷണഘട്ടങ്ങളിലാണ്.