ഇനി ഒ.എസുകളുടെ കാലം, 25 ഡോളര്‍ ഫോണ്‍, ഫയര്‍ഫോക്സ് സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റ് എന്നിവയുമായി മോസില്ല

Yureekkaa Journal


സാധാരണ ഫോണുകള്‍ ഉപയോഗിക്കുന്ന പാവങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടായാല്‍ എന്താ ഭൂമി ഇടിഞ്ഞുവീഴുമോ. ചോദ്യം മോസില്ലയുടേതാണ്. അവര്‍ ഈ പാവങ്ങളെ ലക്ഷ്യംവെച്ച് 25 ഡോളര്‍ (1500 രൂപ) വില വരുന്ന ഫോണ്‍ രംഗത്തിറക്കുകയും ചെയ്തു. ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നതായിരിക്കും പുതിയ ഫോണെന്ന് മോസില്ല ഫൗണ്ടേഷന്‍ പറയുന്നു.

സ്പെയിനിലെ ബാഴ്സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഫയര്‍ഫോക്സ് മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണ്‍ മോസില്ല അവതരിപ്പിച്ചത്.
ചെലവ് കുറഞ്ഞ മൊബൈല്‍ ചിപ്പുകള്‍ നിര്‍മിക്കുന്ന ചൈനയിലെ ‘സ്പ്രെഡ്ട്രം’ ( Spreadtrum ) എന്ന കമ്പനിയുമായി സഹകരിച്ച് പുറത്തിറക്കുന്ന 25 ഡോളര്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന് വിപണിയിലത്തെുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഫയര്‍ഫോക്സ് സ്മാര്‍ട്ട്ഫോണുകള്‍
ഇത് കൂടാതെ, ഹ്വാവേ ( Huawei ), സെഡ്ടിഇ ( ZTE ) എന്നീ കമ്പനികളുമായി ചേര്‍ന്ന് സ്മാര്‍ട്ട്ഫോണുകളടക്കം ഫയര്‍ഫോക്സ് ഒ.എസിലുള്ള ഏഴ് ഉപകരണങ്ങളാണ് അവതരിപ്പിച്ചത്.
സെഡ്ടിഇ ഓപ്പണ്‍ സി ( ZTE Open C ), സെഡ്ടിഇ ഓപ്പണ്‍ 2 ( ZTE Open II ), ഹ്വാവേ വൈ 300 ( Huawei Y300 ), അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ സി ( Alcatel One Touch Fire C ), അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ ഇ ( Alcatel One Touch Fire E ), അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ എസ് ( Alcatel One Touch Fire S ) എന്നീ സ്മാര്‍ട്ട്ഫോണുകളും, അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ 7 ( Alcatel One Touch Fire 7 ) എന്ന ടാബ്ലറ്റുമാണ് ഫയര്‍ഫോക്സുമായി വിപണി പിടിക്കാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ ജൂലൈയിലാണ് മൊബൈലുകള്‍ക്കായി മോസില്ല ഫയര്‍ഫോക്സ് ഒഎസ് പുറത്തിറക്കിയത്.
ഹ്വാവേ വൈ 300
ഹ്വാവേയുടെ ആദ്യ ഫയര്‍ഫോക്സ് ഫോണായ ഹ്വാവേ വൈ 300ല്‍ നാല് ഇഞ്ച് 800x480 പിക്സല്‍ റസലുഷന്‍ സ്ക്രീന്‍, ഇരട്ട കോര്‍ പ്രോസസര്‍, 512 എം.ബി റാം, അഞ്ച് മെഗാപിക്സല്‍ പിന്‍ കാമറ, 0.3 മെഗാപിക്സല്‍ മൂന്‍ കാമറ എന്നിവയുണ്ട്. ഫയര്‍ഫോക്സ് ഒ.എസ് 1.1 ആണ് വേര്‍ഷന്‍.
സെഡ്ടിഇ ഓപണ്‍ സി
സെഡ്ടിഇ ഓപണ്‍ സിക്ക് നാല് ഇഞ്ച് 800x480 പിക്സല്‍ റസലൂഷന്‍ സ്ക്രീന്‍, ഇരട്ട കോര്‍ 1.2 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 200 പ്രോസസര്‍, ത്രീജി, 1400 എം.എ.എച്ച് ബാറ്ററി, 512 എം.ബി റാം, രണ്ട് ജി.ബി ഫ്ളാഷ് സ്റ്റോറേജ്, മുന്ന് മെഗാപിക്സല്‍ പിന്‍ കാമറ എന്നിവയാണ് പ്രത്യേകതകള്‍. 2014ന്‍െറ രണ്ടാംപാദത്തില്‍ വിപണിയില്‍ ഇറങ്ങും.
സെഡ്ടിഇ ഓപണ്‍ 2
സെഡ്ടിഇ ഓപണ്‍ 2വില്‍ 3.5 ഇഞ്ച് 480x320 പിക്സല്‍ ഡിസ്പ്ളേ, ഇരട്ടകോര്‍ 1.2 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, ത്രീജി, 1150 എം.എ.എച്ച് ബാറ്ററി, 256 എം.ബി റാം, രണ്ട് ജി.ബി ഫ്ളാഷ് സ്റ്റോറേജ്, രണ്ട് മെഗാപിക്സല്‍ പിന്‍ കാമറ എന്നിവയുണ്ട്.
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ എസ്
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ എസ് ഫോര്‍ജി എല്‍ടിഇ മോഡലാണ്. നാലര ഇഞ്ച് 960x540 പിക്സല്‍ ഐ.പി.എസ് സ്ക്രീന്‍, നാലുകോര്‍ 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, എട്ട് മെഗാപിക്സല്‍ പിന്‍ കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍ കാമറ, എന്‍എഫ്സി പിന്തുണ എന്നിവയുണ്ട്.
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ ഇ
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ ഇയില്‍ നാലര ഇഞ്ച് 960x540 പിക്സല്‍ ഐ.പി.എസ് അല്ലാത്ത സ്ക്രീന്‍, നാലുകോര്‍ 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, എട്ട് മെഗാപിക്സല്‍ പിന്‍ കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍ കാമറ, എന്‍എഫ്സി പിന്തുണ എന്നിവയുണ്ട്.
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ സി
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ സിയില്‍ മൂന്നര ഇഞ്ച് 480x320 പിക്സല്‍ റസലുഷന്‍ സ്ക്രീന്‍, ഇരട്ട കോര്‍ 1.2 ജിഗാഹെര്‍ട്സ് പ്രോസസര്‍, 0.3 മെഗാപിക്സല്‍ പിന്‍ കാമറ എന്നിവയുണ്ട്.
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ 7
അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ 7 എന്ന ടാബ്ലറ്റില്‍ 960x540 പിക്സല്‍ ഡിസ്പ്ളേ, ഇരട്ടകോര്‍ പ്രോസസര്‍, 0.3 മെഗാപിക്സല്‍ പിന്‍ മുന്‍ കാമറകള്‍, 9.9 എം.എം കനം, 285 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top