ഡാറ്റ കണക്ഷന്‍ ഇല്ലെങ്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഇത് സഹായിക്കും. വൈ-ഫൈ സിഗ്നലോ, ത്രി ജിയോ അല്ലെങ്കില്‍ ഫോര്‍ ജിയോ ഇതിനുവേണ്ടതില്ല. പകരം ടു ജി നെറ്റ്‌വര്‍ക്കിലൂടെ അത് പ്രവര്‍ത്തിക്കും. ഇതേ ബാന്‍ഡ്‌വിഡ്ത്താണ് നാം ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിക്കുന്നത്.
വെബ്ബില്‍നിന്നുള്ള ഡാറ്റകള്‍ ക്ലൗഡ് സെര്‍വറുകളില്‍ കംപ്രസ് ചെയ്തശേഷം വളരെ ചെറിയ ബാന്‍ഡ് വിഡ്ത് ടെക്സ്റ്റ് സന്ദേശങ്ങളായി സ്മാര്‍ട്ട്‌ഫോണുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞമാസം 21ന് യു കെയില്‍ അവതരിപ്പിച്ച ഈ ആപ്ലിക്കേഷനില്‍ ഇമെയില്‍ , കാലാവസ്ഥ റിപ്പോര്‍ട്ട്, ന്യൂസ്, സ്‌റ്റോക്ക് ക്വാട്ടുകള്‍, ജിയോ ലൊക്കേഷന്‍ സര്‍വീസുകള്‍ എന്നുവേണ്ട ട്വിറ്റര്‍ വരെയുള്ള ബില്‍റ്റ് ഇന്‍ ആപ്ലിക്കേഷനുകള്‍ ലഭിക്കും. ട്രെയിനുകള്‍ , സബ് വേകള്‍ , ഇന്‍ഡോര്‍ ബില്‍ഡിങ്ങുകള്‍ അല്ലെങ്കില്‍ മോശം കണക്ടിവിറ്റിയുള്ള മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ഇത് തയ്യാറാക്കിയതെന്ന് നിര്‍മാതാക്കളായ പാരിസിലെ ബി ബൗണ്ടിന്റെ സി ഇ ഒ ആല്‍ബെര്‍ട്ട് സുല്‍മാന്‍ വെളിപ്പെടുത്തി.
പുതിയ ആപ്ലിക്കേഷന് യാതൊരു അടിസ്ഥാന നിക്ഷേപവും വേണ്ടെന്നതാണ് പ്രധാന പ്രത്യേകത. ലോകത്തെ ഏതൊരു ഫോണ്‍ കാരിയറിലും ഇത് പ്രവര്‍ത്തിക്കുകയും ചെയ്യും.