ജീമെയില്‍ സേവനനിബന്ധനകള്‍ പുതുക്കി: സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം

Yureekkaa Journal


ഉപയോക്താക്കളുടെ ഈമെയിലുകള്‍ തങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ ഗൂഗിള്‍ ജീമെയില്‍ സേവന നിബന്ധനകള്‍ പുതുക്കി.

ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി ഓരോരുത്തര്‍ക്കും യോജിച്ച പരസ്യങ്ങളും സെര്‍ച്ച് ഫലങ്ങളും ലഭ്യമാക്കാനാണ് ഈ നടപടി എന്നാണ് ഗൂഗിളിന്റെ വിശദീകരണം. പാഴ്‌മെയിലുകളും (സ്പാം) ദുഷ്ടപ്രോഗ്രാമുകളും (മാള്‍വെയറുകള്‍) നീക്കംചെയ്യാനും ഇത് ഉപകരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

എന്നാല്‍ , ജീമെയില്‍ ഉപയോക്താക്കളുടെ മാത്രമല്ല അവരുമായി മെയിലില്‍ ബന്ധം പുലര്‍ത്തുന്നവരുടെ സ്വകാര്യതകൂടി ഹനിക്കുന്ന നടപടിയാണിതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

നിബന്ധന പുതുക്കിയതോടെ ജീമെയില്‍ ഉപയോക്താവിന്റെ മെയില്‍ ബോക്‌സ് സ്‌കാന്‍ ചെയ്യാന്‍ ഗൂഗിളിന് നിയമപരമായി അനുവാദമുണ്ടാകും. മെയില്‍ അയയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ സെര്‍വറില്‍ കിടക്കുമ്പോഴോ ഒക്കെ സ്‌കാന്‍ ചെയ്യപ്പെടാം.

ജീമെയില്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഗൂഗിള്‍ മുമ്പേതന്നെ ശേഖരിക്കുന്നുണ്ടെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാനെപ്പോലെയുള്ള വിദഗ്ധര്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആ താല്പര്യം മറനീക്കി വെളിവാക്കുന്നതാണ് സേവനനിബന്ധന ഇത്തരത്തില്‍ പുതുക്കിയ നടപടിയെന്നാണ് ആക്ഷേപം.

സേവനനിബന്ധനയില്‍ ഗൂഗിള്‍ എഴുതിച്ചേര്‍ത്തത് ഇതാണ്: Our automateds ystems analyze your content (including emails) to provide you personally relevant product features, such as customized search results, tailored advertising, and spam and malware detection. This analysis occurs as the content is sent, received, and when it is stored.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top