ത്രീജിയും കടന്ന് ഫോര്‍ജിയിലത്തെി നില്‍ക്കുമ്പോള്‍ ഇന്‍റര്‍നെറ്റിന് സ്പീഡ് കുറഞ്ഞാല്‍ ആരാണ് സഹിക്കുക? ഇപ്പോഴിതാ ചൈനക്കാര്‍ ആ വന്‍മതില്‍ പൊളിച്ച് പുതിയ വഴി വെട്ടിത്തുറന്നിരിക്കുന്നു.
ലൈ ഫൈ (Li-Fi) അഥവാ ലൈറ്റ് ഫിഡലിറ്റി എന്നാണ് പുതിയ സംവിധാനത്തിന്‍െറ പേര്. വയറുകള്‍ക്ക് പകരം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ പ്രകാശരൂപത്തില്‍ ഡാറ്റകള്‍ കൈമാറുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതിന്‍െറ ഒരു പടി മുന്നിലാണ് ലൈ ഫൈ
ലൈ ഫൈ
എല്‍.ഇ.ഡി ബള്‍ബുകള്‍ ചൊരിയുന്ന പ്രകാശത്തിലൂടെ ഡാറ്റ കൈമാറി ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കുകയാണ് ലൈ ഫൈയിലൂടെ. എല്‍.ഇ.ഡി ബള്‍ബുകള്‍ അലങ്കാരങ്ങള്‍ക്ക് മാത്രമുള്ളതല്ളെന്ന് പണ്ടേ തെളിയിച്ചതാണ്. ഇപ്പോള്‍ പലരും വീടുകളിലെ സാദാ ബള്‍ബുകള്‍ മാറ്റി എല്‍.ഇ.ഡി ഫിറ്റ് ചെയ്യുന്ന തിരക്കിലുമാണ്. കാണാവുന്ന പ്രകാശത്തെ വിവര കൈമാറ്റ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ആണിത്. പ്രത്യേക മൈക്രോചിപ് ഘടിപ്പിച്ച ഒരു വാട്ട് എല്‍.ഇ.ഡി ബള്‍ബിലൂടെ സെക്കന്‍ഡില്‍ 150 മെഗാബിറ്റ് വരെ ഡാറ്റ കൈമാറ്റം ചെയ്യാമെന്നാണ് പുതിയ കണ്ടത്തെല്‍. ഷാങ്ഹായ്യിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ഐ.ടി പ്രഫസറായ ചി നാന്‍െറ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷകസംഘം ഇത്തരത്തില്‍ ഒരു എല്‍.ഇ.ഡി ബള്‍ബില്‍നിന്ന് നാല് കമ്പ്യൂട്ടറുകളില്‍ ഇന്‍റര്‍നെറ്റ് എത്തിച്ചാണ് സംഗതി വിജയമാണെന്ന് വ്യക്തമാക്കിയത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷാങ്ഹായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ഫിസിക്സിലെ ഗവേഷകരും ഇതിന് പിന്തുണയേകി.
വേഗം
നിലവില്‍ ഉപയോഗത്തിലുള്ള വൈ ഫൈക്ക് (IEEE802.11n നിലവാരത്തിലുള്ളത്) സെക്കന്‍ഡില്‍ 50-100 മെഗാബിറ്റ്സ് വരെ വേഗമാണുള്ളത്. 2.4 മുതല്‍ അഞ്ച് ജിഗാഹെര്‍ട്സ് വരെയാണ് ഇതിന്‍െ റേഡിയോ ഫ്രീക്വന്‍സി. ഇതിന് വലിയ ഡാറ്റ ഫയലുകളായ ഹൈ ഡെഫനിഷന്‍ മൂവികള്‍, മ്യൂസിക് ലൈബ്രറി, വീഡിയോ ഗെയിമുകള്‍ എന്നിവ കൈമാറാനുള്ള ശേഷിയില്ല. അതിനാല്‍ വിസിബിള്‍ ലൈറ്റ് കമ്യൂണിക്കേഷന്‍ (വി.എല്‍.സി) വിഭാഗത്തിലുള്‍പ്പെടുന്ന ലൈ ലൈ കൂടുതല്‍ കാര്യക്ഷമവും വേഗതയേറിയും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ്.
പേര് വന്നത്
ഇത് അത്ര പുതിയ വിദ്യയല്ല. പ്രകാശത്തിലൂടെ വിവര കൈമാറ്റം സാധ്യമാവുമെന്ന് നേരത്തെ കണ്ടത്തെിയിരുന്നു. അതിന് ലൈ ഫൈ എന്ന് അന്നേ പേരുമിട്ടു.
2011 ആഗസ്റ്റില്‍ ബ്രിട്ടനിലെ എഡിന്‍ബറോ സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് ആണ് ‘ലൈ ഫൈ’ ആദ്യമായി കണ്ടത്തെിയതും പേരിട്ടതും. സെക്കന്‍ഡില്‍ 10 മെഗാബിറ്റ്സ് ലൈ ഫൈ ഉപകരണത്തിലൂടെ കൈമാറാമെന്നാണ് അന്ന് ഹാസ് കാട്ടിത്തന്നത്. സെക്കന്‍ഡില്‍ 10 ജിഗാബിറ്റിലധികം പ്രകാശത്തിലൂടെ കൈമാറാന്‍ കഴിയുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഒക്ടോബറില്‍ ഒരുകൂട്ടം കമ്പനികള്‍ ചേര്‍ന്ന് ലൈ ഫൈ കണ്‍സോര്‍ട്ടിയം രൂപവത്കരിച്ചു.
ഗുണം
ലൈ ഫൈക്ക് വൈ ഫൈയെ അപേക്ഷിച്ച് ചെലവ് കുറവാണ്.
നിലവിലുള്ള വൈ ഫൈ സിഗ്നല്‍ വിനിമയ ഉപകരണങ്ങള്‍ ചെലവുകൂടിയതും കാര്യക്ഷമത കുറഞ്ഞവയുമാണ്.
നിലവിലുള്ള സാങ്കേതികവിദ്യക്കളേക്കാളെല്ലാം കുറഞ്ഞ വൈദ്യുതിയേ ഉപയോഗിക്കൂ.
എല്‍ഇഡി ബള്‍ബ് ഓണാക്കുന്നിടത്ത് ഇന്‍ര്‍നെറ്റ് സിഗ്നലുമുണ്ടാകും. ബള്‍ബ് അണയ്ക്കുമ്പോള്‍ സിഗ്നലും പോകും. പ്രകാശം തടസ്സപ്പെടുത്തിയാലും സിഗ്നല്‍ നഷ്ടമാകും. സിഗ്നലിന്‍െറ തീവ്രത കുറക്കാന്‍ മുറിയുടെ വാതില്‍ തുറന്നിട്ടാലും മതി. ഉപഭോക്താക്കള്‍ പുതിയ ഉപകരണങ്ങള്‍ ഒന്നും വാങ്ങേണ്ടതില്ല. നിലവിലെ ഇന്‍റര്‍നെറ്റ് സെറ്റിങ്സ് ലൈ ഫൈക്ക് പാകമാകുന്ന വിധത്തില്‍ തയാറാക്കിയാല്‍ മതി. എല്‍.ഇ.ഡി ബള്‍ബും ലൈ ഫൈ കിറ്റുമുണ്ടെങ്കില്‍ ആര്‍ക്കും വിവരം കൈമാറാം. ഈ പ്രകാശം പിടിച്ചെടുത്ത് വൈദ്യുതി സിഗ്നലുകളാക്കാന്‍ ഉപകരണത്തില്‍ സംവിധാനമുണ്ടാവണമെന്ന് മാത്രം.
കാത്തിരിക്കണം
ലൈ ഫൈ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തത്തെിക്കാന്‍ ഇനിയും കടമ്പകളുണ്ട്. ഇപ്പോള്‍ ആദ്യഘട്ടമേ ആയിട്ടുള്ളൂ. ഷാങ്ഹായിയില്‍ നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ചൈന ഇന്‍റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ ലൈ ഫൈ കിറ്റുള്ള പത്ത് കമ്പ്യൂട്ടറുകളിലൂടെ പുതിയ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും.
Facebook
Twitter
Google+
Rss Feed
