വാട്ട്സ്ആപ്പിനുമേല്‍ ഗൂഗിളിനും കണ്ണ്.

Yureekkaa Journal

whatsapp-android-signഅതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മൊബൈല്‍ മെസ്സഞ്ചര്‍ ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിനെ പത്തൊന്‍പത് ബില്ല്യണ്‍ ഡോളറിന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് സ്വന്തമാക്കിയ വാർത്തകൾക്ക് പിന്നാലെ വാട്ട്സ് ആപ്പിനെ സ്വന്തമാക്കാൻ ഗൂഗിളും ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ. യാഹൂ ജീവനക്കാരായിരുന്ന ബ്രയാണ്‍ ആക്ടനും ജാന്‍ കൗമും ചേര്‍ന്ന് 2009ല്‍ ആരംഭിച്ചതാണ് വാട്ട്‌സ്ആപ് കമ്പനി. 
നിലവില്‍ 450 ദശലക്ഷം ഉപഭോക്താക്കളാണു വാട്ട്‌സ് ആപ്പിനുള്ളത് 100 കോടി ഉപഭോക്താക്കളെ സമീപഭാവിയില്‍ തന്നെ സ്വന്തമാക്കാനുള്ള പ്രയാണത്തിനിടെയാണ് ഫേസ്ബുക്ക് വാട്ട്‌സ് ആപ്പിനെ സ്വന്തമാക്കുന്നത് . പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗൂഗിൾ പത്തു ബില്ല്യണ്‍ ഡോളറിനാണ് വാട്ട്സ് അപ്പിനെ സ്വന്തമാക്കാൻ ശ്രമിച്ചത്. ഇതിനായി  ഗൂഗിൾ സി ഇ ഒ ലാറി പേജ് കഴിഞ്ഞയാഴ്ച്ച വാട്ട്സ് ആപ്പിന്റെ സ്ഥാപകനായ ജാന്‍ കൗമുമായി ചർച്ച നടത്തിയിരുന്നെന്നും ഈ ചർച്ചകൾ ഫലം കാണാതെ പോയത്. ഫേസ്ബുക്ക്  ഉയർന്ന തുക വാഗ്ദാനം  ചെയ്തതു കൊണ്ടും  കൗമിനെ ഡയറക്ടർ ബോർഡിലേക്കു ക്ഷണിച്ചത് മൂലവുമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റെടുക്കലിന് 11 ദിവസം മുൻപായി  മാത്രമാണ് വാട്ട്സ് ആപ്പുമായി സുക്കർബർഗ് ചർച്ചകൾ ആരംഭിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top