3,999 രൂപക്ക് ആകാശ് 4 ടാബ് ലെറ്റ് ; ഏപ്രിലിൽ വിപണിയിലെത്തും
Yureekkaa Journal
ഭാരത
സർക്കാർ പുറത്തിറക്കുന്ന ചെലവ് കുറഞ്ഞ ടാബ് ലെറ്റ് കംപ്യൂട്ടറായ
ആകാശിന്റെ പരിഷ്കരിച്ച മോഡൽ, ആകാശ് 4 ഏപ്രിൽ പകുതിയോടെ വിപണി
യിലെത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി കപിൽ
സിബൽ അറിയിച്ചു. 7 ഇഞ്ച് സ്ക്രാച് റസിസ്റ്റന്റ് കപ്പസിറ്റീവ് ടച്
സ്ക്രീനാണ് ആകാശ് 4-ന്റെ ഡിസ്പ്ലേ.
വൈ-ഫൈ, 2G, 3G എന്നിവയ്ക്കൊപ്പം 4G
കണക്റ്റിവിറ്റിയും ആകാശ് നാലിനുണ്ട് , 4GB ആന്തരിക സ്റ്റോറേജ് , 32 GB വരെ
വികസിപ്പിക്കാവുന്ന ബാഹ്യമെമ്മറി ,കാമറ , എന്നിവയാണ് ആകാശിന്റെ പുതിയ
രൂപത്തിനുള്ളത് . മാനവ വിഭവ വകുപ്പ് മന്ത്രിയായിരിക്കുന്ന സമയത്ത് കപിൽ
സിബലിന്റെ മനസ്സിൽ ഉടലെടുത്ത ആശയമാണ് “ആകാശ് പ്രൊജക്റ്റ്”. രാജ്യത്തെ
കോടിക്കണക്കിനു വിദ്യാര്‍ത്ഥികൾക്കായി ഇന്റെര്നെറ്റിന്റെ സഹായത്താലുള്ള
പഠനം സാധ്യമാക്കുന്നതിന് വിലകുറഞ്ഞ ഒരു കമ്പ്യൂട്ടർ എന്ന ആശയമാണ് ആകാശ്
യാദാർഥ്യമായതിന് പിന്നിൽ.