പുതുമകളോടെ ഫയര്‍ഫോക്‌സ് 29 എത്തി

Yureekkaa Journal

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസറായ ഫയര്‍ഫോക്‌സിന്റെ പുതിയ പതിപ്പായ ഫയര്‍ഫോക്‌സ് 29 ഒട്ടേറെ പുതുമകളോടെ പുറത്തിറങ്ങി.

ഗ്‌നു/ലിനക്‌സ്, വിന്‍ഡോസ്, മാക് ഒ.എസ്. എക്‌സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന ഇത് mozilla.org/firefox എന്ന വെബ്‌സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

വേര്‍ഷന്‍ 28 വരെ പിന്തുടര്‍ന്ന പഴയ രൂപത്തില്‍നിന്ന് മാറി Australis എന്ന പുതിയ തീമാണ് ഫയര്‍ഫോക്‌സ് 29 ല്‍ മോസില്ല ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയ്ക്കും ഉപയോഗത്തിനും ഇത് പുതിയ അനുഭവം ഉപയോക്താക്കള്‍ക്ക് സമ്മാനിക്കും

സോഴ്‌സ് കൊഡ് പരസ്യമായതിനാല്‍ ഫയര്‍ഫോക്‌സിലെ സുരക്ഷാപാളിച്ചകള്‍ ലോകമെങ്ങുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പെട്ടന്ന് കണ്ടെത്തി തിരുത്താനാവുന്നു. ക്ലോസ്ഡ് സോഴ്‌സ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സുരക്ഷാപാളിച്ചകള്‍ ഏറെയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനഫലമായി ഫയര്‍ഫോക്‌സ്, മലയാളമടക്കം 79 ഭാഷകളില്‍ ലഭ്യമാണ്.ഇന്റര്‍ഫേസ് ഉപയോക്താവിന്റെ ഇഷ്ടാനുസാരം കസ്റ്റമൈസ് ചെയ്യാം.

പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പരമ്പരാഗതമായ മെനു സംവിധാനം എടുത്തുകളഞ്ഞിട്ടില്ല. അതിനാല്‍ പുതിയ പതിപ്പിനെ പഴയ ഇന്റര്‍ഫെയ്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയപ്പെട്ടതാക്കും.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top