ഫേസ്ബുക്കിന് സമാനമായ പുതുക്കിയ ലേഔട്ടുമായി ട്വിറ്റര്‍ ഉടന്‍ എത്തും
Yureekkaa Journal
ട്വിറ്റര്‍
മുഖം മിനുക്കിയെത്തുന്നു. ഫേസ്ബുക്കിന് സമാനമായ ഇന്റര്‍ഫേസുമായി
ട്വിറ്റര്‍ എത്തുന്നു. പുതിയ ട്വിറ്റര്‍ ലേയൌട്ടില്‍ ഫെസ്ബുക്കി ലേ തു പോലെ
ഇടത് വശത്ത് അവതാര്‍ ഇമേജും പ്രൊഫൈല്‍ ഡിസ്‌ക്രിപ്ഷനും കാണാം.
ലേയൌട്ടില്‍ ഹെഡര്‍ ഇമേജിന് താഴെയായി ട്വീറ്റ്‌സ്, ഫോട്ടോസ്/വീഡിയോസ്,
ഫോളോവിംഗ്, ഫോളോവേര്‍സ് എന്നീ ലിങ്കുകള്‍ കാണാം. നേരത്തെയുള്ള ഒന്നിന്
പിറകെ ഒന്നായി അടുക്കിയുള്ള വെര്‍ട്ടിക്കല്‍ ടൈംലൈനിലാണ് ശ്രദ്ധേയമായ
മാറ്റം.
ഇവിടെ പിന്‍്‌ട്രെസ്റ്റ് പോലെ ടൈല്‍ രീതിയിലാണ് ട്വീറ്റുകള്‍
പ്രദര്‍ശിപ്പിക്കുന്നത്. ഈയിടെ ഫേസ്ബുക്ക് പുറത്തിറക്കിയ പേപ്പര്‍ എന്ന
ആപ്പുമായി സാമ്യമുള്ള രീതിയിലാണ് ട്വീറ്റുകള്‍ പുതുക്കിയ ടൈം ലൈനില്‍
ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഒറ്റ നോട്ടത്തില്‍ ഗൂഗിള്‍
പ്ലസിന്റെ ലേഔട്ടിനെയും ഓര്‍മപ്പെടുത്തുന്നുണ്ട്. ട്വിറ്ററിന്റെ
ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലാണ് ഈ മാറ്റങ്ങള്‍ വരുന്നത്. ഇതിനെ മാഗസിന്‍
ടൈപ്പ് ലേഔട്ട് എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ
ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഈ ലേഔട്ട് ഇതുവരെ ലഭ്യമായി
തുടങ്ങിയിട്ടില്ല. മുഖം മിനുക്കിയെത്തുന്ന ട്വിറ്ററിനായി നമുക്ക്
കാത്തിരിക്കാം.