2007 ന് ശേഷം ലോകം എത്ര മാറി, എത്ര വിഷു വന്നു, ഓണം വന്നു... ഇത്രയും കേള്‍ക്കുമ്പോള്‍ത്തന്നെ നൊസ്റ്റാള്‍ജിയ പതുക്കെ തലപൊക്കിത്തുടങ്ങും. ഒരു പിന്‍യാത്ര- പഴയകാലം, മനസ്സില്‍ മായാത്ത ഇടങ്ങള്‍, പ്രിയപ്പെട്ട സങ്കേതം... ഇപ്പോള്‍ ഏതെന്നും എങ്ങനെയെന്നും കാണിച്ചുതരികയാണ് ഗൂഗിള്‍ . 'ടൈം മെഷീന്‍ ' എന്ന പുതിയ വിശേഷത്തിലൂടെ പോയ കാലത്തെ കാഴ്ചകള്‍ കണ്‍മുന്നിലെത്തും.
2007 ല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ മാപ്പിങ് ആരംഭിച്ചതു മുതലിങ്ങോട്ട് കാലമെത്ര മാറിയെന്ന് ഇനി കാണാം, നെടുവീര്‍പ്പിടാം. ആ വഴികളിലൂടെ ഗൂഗിളിന്റെ കൈയും പിടിച്ച് നടക്കാം.
ഗൂഗിള്‍മാപ്പ്‌സിലെ സ്ട്രീറ്റ് വ്യൂ എടുക്കുമ്പോള്‍ മൂലയ്ക്കുവരുന്ന ക്ലോക്ക് ഐക്കണ്‍ ഒന്നു ശ്രദ്ധിക്കുക. അവനാണ് ടൈം മെഷീന്‍. അവിടെയൊരു ക്ലിക്ക്. ഇനി സ്‌ക്രോള്‍ബാറുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കാം. വിവിധ പ്രദേശങ്ങള്‍, തെരുവുകള്‍, കെട്ടിടങ്ങള്‍ എന്നിവ വര്‍ഷം അനുസരിച്ചോ സീസണ്‍ പ്രകാരമോ സെലക്ട് ചെയ്താല്‍ മതി... എന്തെന്തു മാറ്റങ്ങളാണ് നമ്മുടെ പ്രിയപ്പെട്ട ഇടങ്ങള്‍ക്ക് കാലം വരുത്തിയതെന്ന് കാണാം.
ഓരോ പ്രദേശത്തേയും ചരിത്രം അടയാളപ്പെടുത്തുന്ന നിര്‍മിതികള്‍, പുനര്‍ നിര്‍മിതികള്‍, പദ്ധതികള്‍, വികസന നാഴികക്കല്ലുകള്‍ തുടങ്ങിയവയുടെ പോയകാല ചിത്രങ്ങളും ഇപ്പോഴത്തെ അവസ്ഥയും തമ്മിലുള്ള താരതമ്യം കൂടിയാണിത്. ലോകത്തിന്റെ ഡിജിറ്റല്‍ ടൈം കാപ്സ്യൂള്‍ എന്നാണ് ഗൂഗിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 2007 മുതലുള്ള ചിത്രങ്ങളാണ് ഇതിനായി ശേഖരിച്ചിരിക്കുന്നത്.
ക്യാമറ പിടിപ്പിച്ച ഗൂഗിളിന്റെ കാര്‍ ലോകത്തെ തെരുവുകളിലൂടെ പലതവണ ഓടിയതിന്റെ ബാക്കിപത്രമാണിത്.
Facebook
Twitter
Google+
Rss Feed
