വിന്‍ഡോസ്‌ 10 അവതരിച്ചു

Yureekkaa Journal 0 Comments


നിങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസസ് 7, അല്ലെങ്കില്‍ 8.1 ഇവയില്‍ ഒന്നിന്റെ ഒറിജിനല്‍ പതിപ്പുണ്ടോ? പൈറേറ്റഡ് അല്ലാത്ത പതിപ്പ്? 
എങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10ലേക്ക് മാറാന്‍കഴിയും. നിങ്ങളുടെ കംപ്യൂട്ടറിലെ വിന്‍ഡോസ് വേര്‍ഷലന്‍ Vista, XP ഒക്കെയാണോ? അല്ലെങ്കില്‍ പൈറേറ്റഡ് ആണോ? എന്നാല്‍ പിന്നെ വിന്‍ഡോസ് 10 വേണമെങ്കില്‍ പണം ചെലവാകും. 


ഇത് home പതിപ്പാണ്. pro പതിപ്പ് ആണെങ്കില്‍ അല്‍പം കൂടുതല്‍ ചെലവാകും. മൈക്രോസോഫ്റ്റിന്റെ തന്നെ വാക്കുകളില്‍ ഇത് the last version of Windowks ആണ്. അടുത്ത 10 വര്‍ഷത്തേക്ക് ഒരു പുതിയ പതിപ്പ് ഇറക്കില്ലെന്നാണ് പറയുന്നത്, പകരം നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട അപ്ഡേറ്റുകള്‍ വന്നുകൊണ്ടേയിരിക്കും. നിങ്ങളുടെ കംപ്യൂട്ടറിന്റെ ഹാഡ്വെയറിന് താങ്ങാന്‍കഴിയുന്നതുവരെയുള്ള അപ്ഡേറ്റുകളെന്ന് എടുത്തുപറയേണ്ടല്ലോ. 

സ്വന്തന്ത്ര ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ലോകം മാറുന്നുണ്ടോ എന്ന സംശയംകൊണ്ടാകണം ഈ സൗജന്യപ്പെരുമഴ. പൈറസിയെ തടുക്കാന്‍ നല്ലവണ്ണം കഷ്ടപ്പെടുന്ന മൈക്രോസോഫ്റ്റിന് ഉപയോക്താക്കളെ തങ്ങളുടെ കൂടെ നിര്‍ത്തണമെങ്കില്‍ ഇത്തരം സൗജന്യങ്ങള്‍ കൊടുത്താലേ മതിയാവൂ എന്ന് നല്ല നിശ്ചയമുണ്ട്. വിന്‍ഡോസ് 8ല്‍ ഇല്ലാതായ സ്റ്റാര്‍ട്ട് മെനു ഇല്ലേ? അത് ഈ പതിപ്പില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൈസ് മാറ്റാന്‍കഴിയുന്ന 8.1ലെ live ടൈലുകള്‍ 10ലും ഇടംകണ്ടെത്തിയിട്ടുണ്ട്. 

 വിന്‍ഡോസ് ഫോണുകളിലുള്ള Cortana എന്ന ഡിജിറ്റല്‍ അസിസ്റ്റന്റ് വിന്‍ഡോസ് 10ലൂടെ കംപ്യൂട്ടറുകളിലും എത്തുന്നു. ആപ്പിളിന് kncn എന്ന പോലെ. നമ്മളുടെ ചോദ്യം മനസ്സിലാക്കി വേണ്ടപോലെ ചെയ്യുന്ന ഒരു ശിങ്കിടി. What’s the weather going to be like this weekend? എന്നു ചോദിച്ചാല്‍ തപ്പി ഉത്തരം കണ്ടെത്തും. Remind me to fill in my tax return tomorrow night എന്നു പറഞ്ഞാല്‍ അത് ഓര്‍മിപ്പിക്കും. കൊള്ളാം അല്ലെ? Cortana-ക്ക് ചെയ്യാന്‍കഴിയുന്ന കാര്യങ്ങളില്‍ ചിലതുമാത്രമാണ് ഇവ. 

Alt+Tab വഴി നമ്മള്‍ പ്രോഗ്രാമുകള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാറില്ലേ? പുതിയ ഉപയോക്താക്കള്‍ക്ക് ഈ സൂത്രം അറിയില്ല എന്നാണ് മൈക്രോസോഫ്റ്റ് ഭാഷ്യം. ഇത് സുഗമമാക്കാന്‍ Task View എന്നൊരു സൗകര്യം 10ല്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക്് സുപരിചിതമായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ബ്രൗസര്‍ Edge എന്ന പേരില്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ.

 ഈ വിന്‍ഡോസ് പതിപ്പില്‍ എഡ്ജ് ആണ് ബ്രൗസര്‍. ഇതൊക്കെ വിന്‍ഡോസ് 10 പതിപ്പിലെ ചില പുതുമകള്‍ മാത്രം. ഇത്തരം നിരവധി പുതുമകളുമായി എത്തുന്ന വിന്‍ഡോസ് 10 എല്ലാതരത്തിലുള്ള ഉപയോക്താക്കളെയും മുന്നില്‍ക്കണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് വിപണിയിലെ ഭാഷ്യം. http://www.microsoft.com/en-in/windows/ എന്ന വിലാസത്തില്‍ ചെന്നാല്‍ വിന്‍ഡോസ് 10നെക്കുറിച്ച് കൂടുതല്‍ അറിയാം. സൗജന്യമായി ഈ പതിപ്പിലേക്ക് മാറാനുള്ള വഴിയും ഈ ലിങ്കില്‍ ലഭ്യമാണ്. വിന്‍ഡോസ് 10ന്റെ ഔദ്യോഗികപതിപ്പ് കൈയില്‍ക്കിട്ടാന്‍ ഈ മാസം 29 വരെ കാത്തിരിക്കണം. 


( നിഖില്‍ നാരായണന്‍ | ദേശാഭിമാനി )


Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

0 comments:

back to top