ഭൂകമ്പമുന്നറിയിപ്പ് നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ് വരുന്നു

Yureekkaa Journal
ഭൂചലന മുന്നറിയിപ്പ് നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നു. അടുത്തവര്‍ഷത്തോടെ ആപ്ലിക്കേഷന്‍ തയ്യാറാകുമെന്ന് റിയോ ഡി ജനീറോയില്‍ നടന്ന ലോക സയന്‍സ് ഫോറത്തില്‍ അവതരിപ്പിച്ച പ്രബന്ധം പറയുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ആപ്ലിക്കേഷന്റെ രൂപരേഖ അവതരിപ്പിച്ചത്.


ഭൂചലനത്തില്‍നിന്നുള്ള പ്രാഥമികതരംഗങ്ങളെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ പിടിച്ചെടുത്ത് പ്രധാന സെര്‍വറിലേക്ക് അയയ്ക്കും. എവിടെയാണ് പ്രഭവകേന്ദ്രമെന്നും എത്രയാണ് ശക്തിയെന്നുമുള്ള വിവരങ്ങള്‍ ലഭിക്കും.

സെര്‍വര്‍വഴി ഉപഭോക്താക്കള്‍ക്ക് സന്ദേശം കൈമാറാനാകുമെന്നും അങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലെത്താന്‍ കഴിയുമെന്നും ഗവേഷണത്തിന് നേതൃത്വംനല്‍കിയ പ്രൊഫ. റിച്ചാര്‍ഡ് അലന്‍ പറഞ്ഞു.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top