പറക്കുന്ന കാക്കയെ എതിരെ വരുന്ന പൈപ്പിനിടയിലൂടെ സുരക്ഷിതമായി പറത്തി വിട്ട് ലക്ഷ്യത്തിലെത്തുക എന്നതാണ് ഈ കളി
ഫ്ലാപ്പി ബേര്‍ഡ് എന്ന ജനപ്രിയ ഗെയിമിന്റെ
പിന്നാലെ കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ലോകത്തേക്ക്മ ലയാളികളുടെ സ്വന്തം
ഫ്ലാപ്പി കാക്കയും. ആപ്പിള്‍ സ്‌റ്റോറിലും പ്ലേ സ്‌റ്റോറിലും നേരത്തേ
ലഭ്യമായിരുന്ന ഫ്ലാപ്പി ബേര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
കഴിയാത്തവര്‍ക്ക് ഈ ഗെയിം ആസ്വദിക്കാനായാണ് മലയാളികളായ ഒരു കൂട്ടം യുവ
സംരംഭകര്‍ ഫ്ലാപ്പി ബേര്‍ഡിന്റെ മലയാളം പതിപ്പുമായെത്തിയിരിക്കുന്നത്.
ഫ്ലാപ്പി കാക്കയെന്നു പേരിട്ട ഈ ഗെയിമിന് പുറത്തിറങ്ങി
ഒരാഴ്ചക്കകം തന്നെ
ഓണ്‍ലൈന്‍ കളി പ്രേമികളില്‍ നിന്നും വമ്പന്‍ പ്രതികരണമാണ്
ലഭിച്ചിരിക്കുന്നത്. പറക്കുന്ന കാക്കയെ എതിരെ വരുന്ന പൈപ്പിനിടയിലൂടെ
സുരക്ഷിതമായി പറത്തി വിട്ട് ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് ഈ കളിയുടെ
ഉദ്ദേശം. മൗസ് ഉപയോഗിച്ചോ കീബോര്‍ഡ് ഉപയോഗിച്ചോ ഈ ഗെയിം കളിക്കാം.
ഇത്തരമൊരു ഗെയിമിനെ കുറിച്ച് ആലോചിച്ച ശേഷം ഒറ്റ രാത്രികൊണ്ടാണ് തങ്ങള്‍
ഗെയിം വികസിപ്പിച്ചതെന്ന് ഫ്ലാപ്പി കാക്കയുടെ പിന്നണിയിലെ മലയാളികളായ
യുവസംരംഭകര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍
തന്നെ ഫ്ലാപ്പി കാക്കയുടെ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ആപ്ലിക്കേഷനുകളും
മൊബൈല്‍ വേര്‍ഷനും പുറത്തിറക്കുമെന്നും ഇവര്‍ പറഞ്ഞു.ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ഫ്ലാപ്പി കാക്ക കളിക്കാം.
Facebook
Twitter
Google+
Rss Feed
