തലവാചകം കേട്ടിട്ട് ഒന്നും മനസ്സിലായില്ല, അല്ലേ? ഇന്നത്തെ ഇ-ജീവിതത്തില്‍ നമ്മള്‍ പല വെബ്സൈറ്റുകളുടെയും സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടല്ലോ. അതില്‍ ചിലതിന്റെ അടിമകള്‍വരെയാണ് നമ്മളില്‍ പലരും. സ്വപ്നത്തില്‍പോലും ലൈക്കും, ഷെയറും ഒക്കെ കാണുന്നവരും നമ്മുടെ ചുറ്റും ഉണ്ട്. ഈ ഇ-ലോകത്തെ ജീവിതം സുഗമമാകുന്ന ഒരു സേവനമാണ് ഇഫ്റ്റ് "If-This-Than-That-App" എന്നതിനെ ചുരുക്കമാണ് IFTTT. ലിന്‍ഡന്‍ ടിബ്ബെത്സ് എന്ന അമേരിക്കക്കാരനാണ് ഇഫ്റ്റിനു പിന്നിലെ ബുദ്ധി. ബ്ലോഗര്‍, ബോക്സ് ഡോട്ട് കോം, ബിഫെര്‍, ഡ്രോപ്ബോക്സ്, ഡെലിഷ്യസ്, പോക്കറ്റ്, സ്റ്റോറിഫൈ ഉള്‍പ്പടെ എണ്‍പതില്‍പ്പരം സേവനങ്ങളെ പല രീതിയില്‍ കൂട്ടിയോജിപ്പിക്കുന്ന ഇഫ്റ്റ് ഉപയോഗിച്ച് പല സൂത്രപ്പണികളും ചെയ്യാം.
സേവനം ഒന്നില്‍ ഒരു കാര്യം നടന്നാല്‍, സേവനം രണ്ടില്‍ ഇന്നത് നടത്തുക. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍, നിങ്ങള്‍ ഫെയ്സ്ബുക്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ ട്വിറ്ററിലും അത് താനേ മാറണം- ഇങ്ങനെ കൊടുക്കുന്ന നിര്‍ദേശത്തെ ഇവരുടെ ഭാഷയില്‍ റെസിപ്പി എന്നു വിളിക്കുന്നു. അല്ല, ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രമിട്ടാല്‍ അത് ടബ്ലറില്‍ ല്‍ താനേ പോസ്റ്റ് ചെയ്യണമോ? ഒരു കമ്പനിയുടെ ഓഹരിവിപണിയിലെ വില എന്തെങ്കിലും ആയാല്‍, നിങ്ങളെ ഒരു ഇ-മെയില്‍ മുഖേന അറിയിക്കുക. ഇങ്ങോട്ടു വന്ന ഒരു ഫോണ്‍കോള്‍ മിസ് ആയാല്‍ സ്വയം അങ്ങോട്ട് ഒരു സന്ദേശം അയക്കുക.നനിങ്ങള്‍ നിങ്ങളുടെ വീട്ടിലെത്തുമ്പോള്‍ ഫോണിലെ ണശളശ താനേ ഓണ്‍ ആക്കുക. വിളിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ അപ്പപ്പോള്‍ ഗൂഗിള്‍ ഡ്രൈവില്‍ ഒരു ഷീറ്റായി സേവ് ചെയ്യുക. നിങ്ങള്‍ ട്വിറ്ററില്‍ പിന്നീട് വായിക്കാം എന്നോ, ഇഷ്ടപ്പെട്ടതെന്നോ ഒക്കെ വിചാരിച്ച് ളമ്ീൗൃശലേ ചെയ്യുന്ന ട്വിറ്ററുകള്‍ ടേീൃശള്യ ചെയ്ത് ഒരു കഥാരൂപത്തില്‍ ആക്കണമോ? താപനില കൂടിയാല്‍ നിങ്ങളുടെ ഫോണില്‍ ഒരു നോട്ടിഫിക്കേഷന്‍? നേരത്തെ ഈ പംക്തിയില്‍ പറഞ്ഞ internet of things ഓര്‍മയില്ലേ? ചില ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഉപകരണങ്ങളും ഇഫ്റ്റ് പട്ടികയില്‍ ഉണ്ട്. അതായത്, ഉദാഹരണത്തിന് നിങ്ങളുടെ ഫോണ്‍ വീട്ടില്‍ വൈഫൈ യില്‍ കണക്റ്റ്ചെയ്യപ്പെടുന്ന നിമിഷം Philips Hue IOT ബള്‍ബുകള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ അത് ഓണ്‍ ആകണം. അതും ഇഫ്റ്റ്വഴി ചെയ്യാം. താപനില കുറഞ്ഞാല്‍ വീട്ടിലെ IOT ഹീറ്റര്‍ ഓണ്‍ ആക്കണമോ? അതിനും ഇഫ്റ്റ്. ഇത്തരം ആയിരക്കണക്കിന് റെസിപികള്‍ പല ഉപയോക്താക്കളായി ഉണ്ടാക്കിയിട്ടുണ്ട്- https://ifttt.com/recipes അവിടെ മുകളിലുള്ള ലിങ്ക്വഴി നിങ്ങള്‍ക്കും റെസിപ്പികള്‍ ഉണ്ടാക്കാം, കേട്ടോ. നിങ്ങള്‍ ഇഫ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന ഒരു ഗുണം എന്തെന്നാല്‍ നാം സാധാരണ ഉപയോഗിക്കാത്ത, നമുക്ക് ഉപകാരം ഉണ്ടാകാന്‍ സാധ്യതയുള്ള കുറേ സേവനങ്ങളുടെ പട്ടിക നമുക്കു ലഭിക്കും. ഇതില്‍ ചിലതൊക്കെ കൂട്ടിയോജിപ്പിച്ചതുകൊണ്ട് നമുക്ക് ഗുണം ഉണ്ടായാല്‍ നല്ലതല്ലേ. ഇഫ്റ്റില്‍ എന്തൊക്കെ ചെയ്യാം എന്ന് ഈ ഒരു പംക്തികൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ല. സേവനങ്ങളെ എങ്ങനെയൊക്കെ ബന്ധിപ്പിക്കാം എന്നുള്ളത് നിങ്ങളുടെ സര്‍ഗശക്തിയെക്കൂടി ആശ്രയിച്ചിരിക്കും. നിങ്ങള്‍ ഈ സേവനം കണ്ടുപിടിച്ചു മനസ്സിലാക്കാന്‍ അവരുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതാകും നല്ലത്. അതില്‍ നല്‍കിയ നിര്‍ദേശങ്ങളും നിബന്ധനകളും വായിച്ചശേഷം മുന്നോട്ടുപോയാല്‍മതി. നിങ്ങള്‍ ഇഫ്റ്റില്‍ ഉണ്ടാക്കുന്ന റെസിപ്പികള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരോട് ട്വിറ്ററിലോ എഫ്ബിയിലോ ഒക്കെ പറയാന്‍ പറയുക.

Facebook
Twitter
Google+
Rss Feed
