പല്ല് തേക്കുവാന്‍ സ്മാര്‍ട്ട് ടൂത്ത് ബ്രഷ്

Yureekkaa Journal
ഇപ്പോള്‍ എല്ലാം സ്മാര്‍ട്ട് ആണ്, സ്മാര്‍ട്ട് ടൂത്ത് ബ്രഷ് പല്ലുതേയ്ക്കല്‍ എത്രത്തോളം ഭംഗിയായി എന്നറിയാന്‍ സാധിക്കുന്ന ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് ടൂത്ത്ബ്രഷ് രംഗത്ത്. പല്ലിന്റെ വിവരം ഓണ്‍ലൈനിലൂടെ ദന്തരോഗ വിദഗ്ധനെ അറിയിക്കാനും,
നിങ്ങള്‍ വൃത്തിയായി പല്ലുതേയ്ക്കുന്ന കാര്യം പങ്കുവെച്ച് സുഹൃത്തുകളില്‍ മതിപ്പുണ്ടാക്കാനും സഹായിക്കുന്ന
സ്മാര്‍ട്ട്ടൂത്ത് ബ്രഷ് രംഗത്തെത്തിക്കുന്നത് പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിളിന്റെ ‘ഓറല്‍ ബി ബ്രാന്‍ഡ്’ ആണ്. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഓറല്‍ ബി ടൂത്ത്ബ്രഷ് അടുത്ത ജൂണോടെ, അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ മേഖലകളില്‍ വില്‍പ്പനയ്‌ക്കെത്തും. 300 ഡോളര്‍ (ഏതാണ്ട് 19,000 രൂപ) ആണ് വില. രണ്ടുമിനിറ്റ് നീളുന്ന പല്ലുതേയ്ക്കല്‍ പ്രവര്‍ത്തനം, 30 സെക്കന്‍ഡ് വീതമുള്ള നാല് വിഭാഗങ്ങളായി തിരിച്ചാണ് ബ്രഷ് കാര്യങ്ങള്‍ നിരീക്ഷിക്കുക. smart tooth brushഅതിന് ബ്രഷിനെ സഹായിക്കുക നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലുള്ള ഒരു ആപ്ലിക്കേഷനാണ്. ബ്ലൂടൂത്ത് വയര്‍ലെസ്സ് സങ്കേതം വഴി ബ്രഷ് സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ വഴി അതിന് നെറ്റ്‌വര്‍ക്കില്‍ വിവരങ്ങള്‍ പങ്കിടാന്‍ കഴിയും. നിങ്ങളുടെ പല്ലുതേയ്പ്പിന്റെ രീതി ബ്രഷ് കൃത്യമായി മനസിലാക്കും. രണ്ടുമിനിറ്റ് നേരം എത്ര അമര്‍ത്തിയാണ് ബ്രഷ് പ്രയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് മനസിലാക്കുക. പല്ലുതേയ്ക്കല്‍ തൃപ്തികരമാണെങ്കില്‍, സ്മാര്‍ട്ട്‌ഫോണില്‍ ‘Congratulations: your teeth are shining’ എന്ന സന്ദേശം ലഭിക്കും.ആവശ്യമെങ്കില്‍ ആ വിവരം നിങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പങ്കുവെയ്ക്കാം. അതല്ലെങ്കില്‍ ദന്തല്‍രോഗ വിദഗ്ധന് നേരിട്ട് നല്‍കാം. ‘ആളുകളുടെ ജീവിതശീലങ്ങളില്‍ മാറ്റമുണ്ടാക്കാനുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ശേഷി നമുക്കറിയാം’കോറല്‍ ബിയുടെ ഗ്ലോബല്‍ അസോസിയേറ്റ് ഡയറക്ടര്‍ മൈക്കല്‍ കോഹന്‍ ഡ്യുമാനി പറഞ്ഞു. -

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top