ഗൂഗിളിന്റെ
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പരമാവധി മുതലാക്കിയ കമ്പനി
സാംസങ്ങ് ആണെന്ന് ആരും നിസ്സംശയം പറയും. സ്മാർട്ട്ഫോണ്‍ രംഗത്തെ പ്രമുഖരായ
ആപ്പിളിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പ്പന
കമ്പനിയായി സാംസങ്ങ് വളര്‍ന്നത് ആന്‍ഡ്രോയിഡിനെ തോളിലേറ്റിയാണ് എന്നാൽ
ഇപ്പോൾ ആന്‍ഡ്രോയ്ഡിനെ പാടേ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ്.
അതിന്റെ
തുടക്കമായി “ടിസൻ” എന്നൊരു ഓപ്പറേറ്റിംഗ് സിസ്റ്റം വികസപ്പിക്കുന്നതിന്റെ
പണിപ്പുരയിലാണ് സാംസങ്ങ്. സാംസങും ഇന്റലും അടങ്ങിയ കണ്‍സോര്‍ഷ്യമാണ് ടിസന്‍
ഒഎസ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്.
നിലവില്‍ ആന്‍ഡ്രോയ്ഡിന്റെ ആപ്ലികേഷന്‍ സ്‌റ്റോറായ പ്ലേ സ്‌റ്റോർ നൽകുന്ന
അഞ്ച് ലക്ഷത്തിന് മുകളില്‍എണ്ണത്തിലുള്ള ആപ്ലികേഷനുകള്‍ ടിസൻ വഴി
ലഭ്യമാക്കുക എന്നത് സാംസങ്ങ് നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്.
എങ്കിലും ഇതിനും സാംസങ്ങ് പരിഹാരം കണ്ടെത്തുമെന്ന് കമ്പനിയോടടുത്ത
വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നോക്കിയ ഉടന്‍ ഇറക്കാന്‍ പോകുന്ന
ആന്‍ഡ്രോയ്ഡ് പതിപ്പായ നോര്‍മാഡി ഫോണുമായിട്ടായിരിക്കും ടിസൻ
അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണുകൾക്ക് മത്സരിക്കേണ്ടി വരിക. കൂടുതൽ
വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയോടെ ടിസനു വേണ്ടി
നമുക്ക് കാത്തിരിക്കാം.