ഗൂഗിളിന്റെ
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പരമാവധി മുതലാക്കിയ കമ്പനി
സാംസങ്ങ് ആണെന്ന് ആരും നിസ്സംശയം പറയും. സ്മാർട്ട്ഫോണ്‍ രംഗത്തെ പ്രമുഖരായ
ആപ്പിളിനെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പ്പന
കമ്പനിയായി സാംസങ്ങ് വളര്‍ന്നത് ആന്‍ഡ്രോയിഡിനെ തോളിലേറ്റിയാണ് എന്നാൽ
ഇപ്പോൾ ആന്‍ഡ്രോയ്ഡിനെ പാടേ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് സാംസങ്ങ്.
സാംസങ്ങ് അവരുടെ സ്മാര്‍ട്ട്‌വാച്ചിന്റെ പുതിയ
പതിപ്പ് ഗാലക്സി ഗിയര്‍ 2ല്‍ ആന്‍ഡ്രോയ്ഡ് ഒഎസിന് പകരം അവരുടെ സ്വന്തം
ടിസന്‍ ഒസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നു. ഈ
മാസം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍വെച്ച് ഗാലക്സി
ഗിയര്‍ 2 അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.