3D പ്രിന്‍റിംഗ് ; ഇനി വീട് നിര്‍മിക്കാന്‍ 24 മണിക്കൂര്‍ ധാരാളം

Yureekkaa Journal

സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവിതത്തെ ആയാസകരമാക്കുന്ന എത്രയോ ഉപകരണങ്ങള്‍ ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മള്‍ കണ്ടുകഴിഞ്ഞു. അതില്‍ ഏറെ പ്രയോജനകരം എന്നു പറയുന്നത്. 3 ഡി പ്രിന്റര്‍ ആണ്.
ഒരു വസ്തു അതുപോലെ, പൂര്‍ണമായും പകര്‍ത്താമെന്നതാണ് 3 ഡി പ്രിന്റിംഗിന്റെ സവിശേഷത.  ആദ്യമാദ്യം ചെറിയ ഉപകരണങ്ങളാണ് 3 ഡി പ്രിന്റിംഗിലൂടെ പകര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കഥ മാറി. ഒരു കെട്ടിടം പൂര്‍ണമായും പകര്‍ത്താന്‍ സാധിക്കന്ന 3 ഡി പ്രിന്ററാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2500 ചതുരശ്ര അടി വരുന്ന കെട്ടിടം 24 മണിക്കൂര്‍ കൊണ്ട് നിര്‍മിക്കാന്‍ സാധിക്കുന്ന ഭീമാകാരന്‍ കോണ്‍ക്രീറ്റ് 3 ഡി പ്രിന്ററാണ് ഇത്. സാങ്കേതിക വിദ്യയുടെ ഒരു പോക്ക്; ഇനി വീട് നിര്‍മിക്കാന്‍ 24 മണിക്കൂര്‍ ധാരാളം സതേണ്‍ കാലിഫോര്‍ണിയയിലെ ബെറോക് ഖോഷ്‌നെവിസ് എന്ന പ്രൊഫസറാണ് ഈ പ്രിന്ററിന്റെ ശില്‍പി. ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ 3 ഡി പ്രിന്റിങ്ങിലൂടെ പുനര്‍നിര്‍മിക്കുകയും അത് ഒരുമിച്ചു ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രിന്റര്‍ യാദാര്‍ഥ്യമായാല്‍ നിര്‍മാണ രംഗത്ത് അത് വന്‍ വിപ്ലവത്തിനു തന്നെ വഴിവയ്ക്കും. കോണ്‍ടൂര്‍ ക്രാഫ്റ്റിംഗ് എന്ന ലെയേര്‍ഡ് ഫാബ്രിക്കേഷന്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എത്ര വലിയ വസ്തുക്കളും അതുപോലെ പകര്‍ത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത് എന്നാണ് പുതിയ 3 ഡി പ്രിന്ററിന്റെ പ്രൊജക്റ്റ് വെബ്‌സൈറ്റില്‍ പറയുന്നത്. പൂര്‍ണമായും കമ്പ്യൂട്ടറിന്റെ സഹായത്തോടെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാമെന്നു മാത്രമല്ല, ഉപയോഗിക്കുന്ന എനര്‍ജിയുടെ അളവും വളരെ കുറവായിരിക്കും. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.


Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top