- കടുത്ത എല്‍നിനോ പേടിയിലാണിപ്പോള്‍ ലോകം. പേടിക്കാതിരിക്കുന്നതെങ്ങനെ? ഈ വര്‍ഷം എല്‍നിനോ മടങ്ങിവന്നു ശക്തിപ്രാപിച്ചാല്‍ നമ്മെ കാത്തിരിക്കുന്നത് വന്യമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പേമാരി, വെള്ളപ്പൊക്കം, വരള്‍ച്ച, സൈക്ലോണുകള്‍, ടൊര്‍ണാഡോകള്‍, ടൈഫൂണുകള്‍, താപതരംഗങ്ങള്‍, അതിശൈത്യം, കാട്ടുതീ തുടങ്ങിയവയുടെ പ്രഹരശേഷി കൂടും. ലോക കാലാവസ്ഥാ സംഘടനയുടെയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെയും കൈമ്ലറ്റ് പ്രെഡിക്ഷന്‍ സെന്ററിന്റെയും മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ചില രാജ്യങ്ങള്‍ എല്‍നിനോ കെടുതികളില്‍നിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കംതുടങ്ങിക്കഴിഞ്ഞു. എങ്കിലും ലോകത്താകമാനം ഇത് വിതയ്ക്കുന്ന കെടുതികള്‍ തടയാന്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല.
Showing posts with label Nature. Show all posts
Showing posts with label Nature. Show all posts
എല്‍നിനോ
അര്‍ബുദത്തിനെതിരെ പൊരുതാന്‍ തുളസി
തുളസിയിലുള്ള രാസസംയുക്തം ഇഗേ്‌നാള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗേ്‌നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗേ്‌നാള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ബന്ധത്തിന് തെളിവായി ഒരു പരാദസസ്യം കൂടി
ഗോണ്ട്വാനയെന്ന
ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡവും
ആഫ്രിക്കയുമെന്ന് 'ഫലകചലന സിദ്ധാന്തം' ( Plate tectonics ) പറയുന്നു.
പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന അനേകം സസ്യയിനങ്ങളുടെയും ജന്തുക്കളുടെയും
ജനിതകബന്ധുക്കളെ കാണാനാവുക, ഒരുകാലത്ത് ഗോണ്ട്വാനയെന്ന ഭീമന്‍
ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ആഫ്രിക്കയിലാണ് എന്നതിന്റെ കാരണം അതാണെന്ന്
ഗവേഷകര്‍ കരുതുന്നു. ആ വാദം ശരിവെയ്ക്കുന്നതാണ് ഒരുസംഘം മലയാളി
സസ്യശാസ്ത്രജ്ഞര്‍ നടത്തിയ ഈ കണ്ടുപിടിത്തം.
ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിന് തെളിവായി ഒരു പരാദസസ്യത്തെക്കൂടി കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ തമിഴ്‌നാടിന്റെ ഭാഗമായ മധുക്കരെ കുന്നുകളില്‍ നിന്നാണ് 'സ്‌ട്രൈഗ ഇന്‍ഡിക്ക' എന്ന ശാസ്ത്രനാമമുള്ള സസ്യത്തെ കണ്ടെത്തിയത്.
153 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകത്ത് ഒരു പരാദസസ്യത്തെ ( Parasitic plant ) കണ്ടെത്തുന്നത്.
ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിന് തെളിവായി ഒരു പരാദസസ്യത്തെക്കൂടി കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ തമിഴ്‌നാടിന്റെ ഭാഗമായ മധുക്കരെ കുന്നുകളില്‍ നിന്നാണ് 'സ്‌ട്രൈഗ ഇന്‍ഡിക്ക' എന്ന ശാസ്ത്രനാമമുള്ള സസ്യത്തെ കണ്ടെത്തിയത്.
153 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകത്ത് ഒരു പരാദസസ്യത്തെ ( Parasitic plant ) കണ്ടെത്തുന്നത്.
അപൂര്‍വ്വമത്സ്യത്തെ 70 വര്‍ഷത്തിന് ശേഷം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി
വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രലോകം കരുതിയ അപൂര്‍വ്വ ശുദ്ധജലമത്സ്യത്തെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിന് ശേഷം കണ്ടെത്തി. കൂരല്‍ വര്‍ഗത്തില്‍പെട്ട മത്സ്യത്തെ കാസര്‍കോട് ജില്ലയില്‍ പള്ളംകോട്ട് ചന്ദ്രഗിരി പുഴയില്‍ നിന്നാണ് ഗവേഷകര്‍ വീണ്ടും കണ്ടത്.
'ഹിപ്‌സെലോബാര്‍ബസ് ലിത്തോപിഡോസ്' ( Hypselobarbus lithopidos ) എന്ന് ശാസ്ത്രീയനാമമുള്ള ഈ മത്സ്യം, ദക്ഷിണേന്ത്യയിലെ പുഴകളില്‍ കാണപ്പെടുന്ന 11 കൂരല്‍ ഇനങ്ങളിലൊന്നാണ്. അതിനെ വീണ്ടും ശാസ്ത്രലോകം കണ്ടെത്തിയ വിവരം 'ജേര്‍ണല്‍ ഓഫ് ത്രട്ടെന്‍സ് ടാക്‌സ'യില്‍ പ്രസിദ്ധീകരിച്ചു.
പശ്ചിമഘട്ടത്തില്‍ പുതിയ പുല്‍ച്ചെടി കണ്ടെത്തി
പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി അവലാഞ്ചിമലയില്‍ പുതിയ പുല്‍ച്ചെടി കണ്ടെത്തി. കേരളത്തിലെ മൂന്നാര്‍, ആനത്തോട് (കോട്ടയം), പമ്പ എന്നിവിടങ്ങളിലും ഇത് വളരുന്നുണ്ട്.പൊയേസിയേ സസ്യകുടുംബത്തിലെ എറഗ്രോസ്റ്റീസിയ വിഭാഗത്തില്‍, എറഗ്രോസ്റ്റിസ് ജനുസ്സില്‍പ്പെടുന്നതാണിത്. എറഗ്രോസ്റ്റിസ് കൊള്ളൈനാന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്.
'മലകളെ സംബന്ധിച്ച' എന്നര്‍ഥം വരുന്ന 'കൊള്ളൈന' എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ഈ പേര് രൂപപ്പെടുത്തിയത്. സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്ററിനുമുകളില്‍ ഉയരത്തിലുള്ള മലകളില്‍ മാത്രം കാണപ്പെടുന്ന സസ്യമാണിത്.
നെല്ല്, മുത്താറി, ഗോതമ്പ് എന്നിവ ഉള്‍പ്പെടുന്ന സസ്യകുടുംബമാണ് പൊയേസിയേ.ഇന്ത്യയിലെ പ്രമുഖ പുല്ലുവര്‍ഗ സസ്യവിദഗ്ധന്‍ ഡോ. വി.ജെ. നായര്‍, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോയമ്പത്തൂര്‍ കേന്ദ്രം മേധാവി ഡോ. ജി.വി.എസ്. മൂര്‍ത്തി, ഇവിടത്തെ ഗവേഷകനും വയനാട് സ്വദേശിയുമായ സി.പി. വിവേക് എന്നിവരാണ് പുതിയ ചെടിയെ ശാസ്ത്രലോകത്തിന് മുന്നിലെത്തിച്ചത്.
'മിസ് കേരള'യുടെ പേര് മാറുന്നു; ഇനി സഹ്യാദ്രിയുടെ നാമത്തില്‍
കോഴിക്കോട് : പശ്ചിമഘട്ടത്തിന്റെ സ്വന്തം അലങ്കാരമത്സ്യമായ 'മിസ് കേരള'യുടെ പേര് മാറുന്നു. 'സഹ്യാദ്രി'യുടെ നാമത്തിലാകും ശാസ്ത്രലോകത്ത് ഈ മത്സ്യം ഇനി അറിയപ്പെടുക. 'പുന്റിയസ് ഡെനിസോണി' ( Puntius denisonii ) എന്ന് ഇത്രകാലവും അറിയപ്പെട്ടിരുന്ന മിസ് കേരളയുടെ പുതിയ പേര് 'സഹ്യാദ്രിയ ഡെനിസോണി' ( Sahyadria denisonii ) എന്നാണ്.

Facebook
Twitter
Google+
Rss Feed
