Showing posts with label Solar News. Show all posts
Showing posts with label Solar News. Show all posts

പ്ലൂട്ടോയിൽ ജലസാന്നിധ്യം കണ്ടെത്തി

Yureekkaa Journal 0 Comments

കാലിഫോർണിയ: പ്ലൂട്ടോയിൽ ജലസാന്നിധ്യം കണ്ടെത്തി. ന്യൂ ഹൊറിസോൺ ബഹിരാകാശപേടകമാണ്് പ്ലൂട്ടോയിലെ ജലസാന്നിധ്യത്തിന്റെ ചിത്രം പകർത്തിയത്. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 7700 മൈൽ അകലെ നിന്നും ലഭിച്ച ചിത്രത്തിലാണ് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്ലൂട്ടോയുടെ വളരെയടുത്ത് നിന്നുള്ള ആദ്യചിത്രമാണിത്.

ജലസാന്നിധ്യം പ്ലൂട്ടോയുടെ പുതിയ ചിത്രത്തിൽ കൃത്യമായി കാണാവുന്നതാണ്. ജലാംശത്തിന്റെ അളവിനെകുറിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചാൽ മാത്രമേ പ്ലൂട്ടോയിൽ മനുഷ്യവാസം സാധ്യമാണോ എന്നതിനെകുറിച്ച് കൃത്യമായി പറയാനാകൂ എന്ന് നാസ വാർത്താക്കുറിപ്പിലൂടെ പറയുന്നു.

1930ലാണ് പ്ലൂട്ടോയെ കണ്ടെത്തുന്നത്. 2360 കിലോമീറ്റർ വ്യാസമാണ് പ്ലൂട്ടോയ്ക്കുള്ളത്. 2006 ജനുവരി 19ന് കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ച ന്യൂ ഹൊറൈസൺസ് പേടകം 2015 ജൂലൈ മാസമാണ് പ്ലൂട്ടോയുടെ അടുത്തെത്തുന്നത്. വലിപ്പക്കുറവുകൊണ്ട് ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോയിൽ ജീവൻ നിലനിൽക്കുമോ എന്ന സംശയത്തിലാണ് ശാസ്ത്രലോകം.


Courtesy : http://kairalinewsonline.com/

ഇനി ഡാറ്റ കൈമാറ്റം ലേസറിലൂടെ

Yureekkaa Journal


nasa-opals-epathramപരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.


സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.
ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science -- OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.
നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.
ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.
ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം വെളിവായി

Yureekkaa Journal

സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് പിന്നില്‍ 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസം

തിളക്കത്തിന്റെ ആധിക്യംകൊണ്ട് ജ്യോതിശാസ്ത്രരംഗത്ത് വര്‍ഷങ്ങളോളം തര്‍ക്കവിഷയമായിരുന്ന നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം ഒരുസംഘം ഗവേഷകര്‍ അനാവരണം ചെയ്തു. സൂപ്പര്‍നോവയ്ക്കിപ്പുറം സ്ഥിതിചെയ്യുന്ന ഗാലക്‌സിയുടെ സാന്നിധ്യം മൂലമുള്ള 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസമാണ്, സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് കാരണമത്രേ.

വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തി

Yureekkaa Journal

ആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍ - 186എഫ്' ( Kepler-186f ) എന്ന ശിലാനിര്‍മിതമായ ആ ഗ്രഹത്തില്‍ ദ്രാവകാവസ്ഥയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ .

നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ നക്ഷത്രം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി

Yureekkaa Journal


പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ നക്ഷത്രം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. മഹാവിസ്‌ഫോടനത്തിന് ശേഷം രൂപപ്പെട്ട 13 ബില്ല്യണ്‍  വര്‍ഷം പഴക്കമുള്ള നക്ഷത്രം ഭൂമിയില്‍ നിന്ന് ഏകദേശം 6000 പ്രകാശവര്‍ഷം അകലത്തിലാണ് സ്ഥിതിചെയ്യുന്നത്.

തമോഗര്‍ത്തം; ആകാംക്ഷയോടെ ശാസ്ത്രലോകം

Yureekkaa Journal
തമോഗര്‍ത്തത്തിന്റെ ഗുരുത്വാകര്‍ഷണത്താല്‍ വലിച്ചുനീട്ടപ്പെടുന്ന വാതകമേഘം -ചിത്രകാരന്റെ ഭാവന

ജോതിശ്ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ ശരിയായാല്‍ അതൊരു വമ്പന്‍ വെടിക്കെട്ട് തന്നെയാകും. ആകാശഗംഗയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന അതിഭീമന്‍ തമോഗര്‍ത്തം ഒരു വന്‍വാതകമേഘത്തെ 'വെട്ടിവിഴുങ്ങാനൊ'രുങ്ങുകയാണ്. അതൊരു 'തൃശ്ശൂര്‍പൂര'ത്തില്‍ കലാശിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യന്‍

Yureekkaa Journal


ചൊവ്വായ്ക്ക് ശേഷം ഇന്ത്യന്‍ ബഹിരകാശ ഗവേഷകര്‍ സൂര്യനെ കണ്ണുവെയ്ക്കുന്നു. സൗരപ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കാനുള്ള 'ആദിത്യ 1' ( Aditya 1 ) ദൗത്യത്തിന് അന്തിമരൂപം നല്‍കാന്‍ ഇന്ത്യന്‍ ഗവേഷകര്‍ വരുംദിവസങ്ങളില്‍ ബാംഗ്ലൂരില്‍ ഒത്തുചേരുകയാണ്.

ചൊവ്വാപര്യവേക്ഷണത്തിനുള്ള 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' (മംഗള്‍യാന്‍ ) വിജയകരമായി വിക്ഷേപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്, ഗവേഷകര്‍ നവംബര്‍ 18 മുതല്‍ മൂന്നു ദിവസം ബാംഗ്ലൂരില്‍ സമ്മേളിക്കുക.
back to top