ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യന്‍

Yureekkaa Journal

ചൊവ്വായ്ക്ക് ശേഷം ഇന്ത്യന്‍ ബഹിരകാശ ഗവേഷകര്‍ സൂര്യനെ കണ്ണുവെയ്ക്കുന്നു. സൗരപ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കാനുള്ള 'ആദിത്യ 1' ( Aditya 1 ) ദൗത്യത്തിന് അന്തിമരൂപം നല്‍കാന്‍ ഇന്ത്യന്‍ ഗവേഷകര്‍ വരുംദിവസങ്ങളില്‍ ബാംഗ്ലൂരില്‍ ഒത്തുചേരുകയാണ്.

ചൊവ്വാപര്യവേക്ഷണത്തിനുള്ള 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' (മംഗള്‍യാന്‍ ) വിജയകരമായി വിക്ഷേപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്, ഗവേഷകര്‍ നവംബര്‍ 18 മുതല്‍ മൂന്നു ദിവസം ബാംഗ്ലൂരില്‍ സമ്മേളിക്കുക.

2015-2016 ല്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആദിത്യ പേടകത്തിന്റെ സാങ്കേതിക സംഗതികള്‍ക്ക് അന്തിമരൂപം നല്‍കാനാണ്, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ ( IIA ) ഗവേഷകര്‍ സമ്മേളിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യുടെ നേതൃത്വത്തിലാണ് സമ്മേളനം.

സൗരപ്രഭാമണ്ഡലം ( Solar Corona )
ഭീമമായി ചൂടുപിടിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു 'സ്‌പേസ് സോളാര്‍ കൊറോണഗ്രാഫാ'യിരിക്കും, സൗര്യദൗത്യമായ ആദിത്യ 1 ന്റെ മുഖ്യഭാഗം. സോളാര്‍ കൊറോണഗ്രാഫ് ഐഐഎ യിലെ ഗവേഷകര്‍ ഇതിനകം രൂപകല്‍പ്പന ചെയ്തതായി കഴിഞ്ഞ ദിവസം 'ഡിഎന്‍എ' പത്രം റിപ്പോര്‍ട്ടു ചെയ്തു.

പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( PSLV ) ഉപയോഗിച്ച്, 800 കിലോമീറ്റര്‍ അകലെയുള്ള പോളാര്‍ ഭ്രമണപഥത്തിലേക്ക് ( polar orbit ) ആകും ആദിത്യയെ എത്തിക്കുകയെന്ന്, ഐഎസ്ആര്‍ഒ വെബ്ബ്‌സൈറ്റില്‍ ഭാവിദൗത്യങ്ങളെക്കുറിച്ചുള്ള പേജില്‍ പറയുന്നു.

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ 1 ദൗത്യം, 'ബഹിരാകാശ ഗവേഷണ ഉപദേശക സമിതി' 2008 ല്‍ മുന്നോട്ടുവെച്ച ആശയമാണ്. ആ ദൗത്യത്തിന് അംഗീകാരം ലഭിച്ചതായി 2008 നവംബര്‍ 10 ന് അന്നത്തെ ഐഎസ്ആര്‍ഒ മേധാവി ജി. മാധവന്‍ നായര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

സൗരമണ്ഡലം ഏറെ സജീവമാകുന്ന 2012-13 കാലത്ത് ആദിത്യ വിക്ഷേപിക്കാനായിരുന്നു ആദ്യ പരിപാടി. 50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 400 കിലോഗ്രാം ഭാരമുള്ള പേടകമെന്നാണ് അത് വിഭാവനം ചെയ്യപ്പെട്ടത്.

എന്നാല്‍ , ചൊവ്വാദൗത്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയതിനാല്‍ പ്രതീക്ഷിച്ച സമയത്ത് ആദിത്യ പൂര്‍ത്തിയാക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചില്ല. ഇനി 2015-16 ല്‍ ആദിത്യ വിക്ഷേപിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

'വ്യത്യസ്ത തരംഗദൈര്‍ഘ്യ ശേഷിയുള്ള ഒരു സ്‌പേസ് ഒബ്‌സര്‍വേറ്ററിയായി ആദിത്യ പ്രവര്‍ത്തിക്കണമെന്നും, വ്യത്യസ്ത നിരീക്ഷാവശ്യങ്ങളും സാധ്യതകളും വിശദമായി ചര്‍ച്ചചെയ്യണമെന്നും', ബാംഗ്ലൂര്‍ സമ്മേളനത്തിന്റെ അജണ്ടയിലുള്ളതായി ഡിഎന്‍എ റിപ്പോര്‍ട്ട് പറയുന്നു.

ആദിത്യ ശ്രദ്ധയൂന്നുന്ന സൗരപ്രഭാമണ്ഡലം ശാസ്ത്രലോകത്തിന് ഇപ്പോഴും പൂര്‍ണമായി മനസിലാക്കാന്‍ കഴിയാത്ത മേഖലയാണ്. പത്തുലക്ഷം ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുള്ള, ആ ഭാഗത്ത് സൗരവാത പ്രവാഹങ്ങള്‍ സെക്കന്‍ഡില്‍ ആയിരം കിലോമീറ്ററില്‍ കൂടുതലാകുന്നു.

സൗരപ്രഭാമണ്ഡലത്തിന് ഇത്ര ഭീമമായ താപനില വരുന്നതെങ്ങനെയെന്നാണ് ആദിത്യയിലെ സോളാര്‍ കൊറോണഗ്രാഫ് പഠിക്കുക. അവിടുത്ത ശക്തമായ സൗരവാത പ്രവാഹത്തിന്റെ കാര്യവും മറ്റ് സംഗതികളും ആദിത്യയുടെ പഠനത്തിലുള്‍പ്പെടും.
 
Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top