Showing posts with label Software. Show all posts
Showing posts with label Software. Show all posts

ശബ്ദത്തിന്റെ യൂട്യൂബ്

Yureekkaa Journal


നിങ്ങള്‍ ഒരു പാട്ടുകാരനാണെന്നിരിക്കുക. സ്വന്തം പാട്ടുകളെ ഇന്റര്‍നെറ്റില്‍ ഇട്ട് ബ്ലോഗിലും മറ്റും ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടായെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? സ്വന്തം വെബ്സൈറ്റില്‍ പാട്ട് അപ്ലോഡ് ചെയ്യുകയാണെങ്കില്‍ സ്ഥലപരിമിതി, ഫോര്‍മാറ്റ്, വേഗം, പ്ലേ ചെയ്യേണ്ട പ്ലഗിന്റെ വിശ്വാസ്യത അങ്ങനെ നിരവധി പ്രശ്നങ്ങള്‍.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സുരക്ഷാപിഴവ്

Yureekkaa Journal
ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസറിന്റെ ആറു മുതല്‍ 11 വരെയുള്ള വേര്‍ഷനുകളിലാണ് സുരക്ഷാപിഴവ്

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസറിലെ സുരക്ഷാപിഴവ് മുതലെടുത്ത്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ സൈബര്‍ ഭേദകര്‍ ആക്രമിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്.

വാട്‌സ്ആപ്പിനും, ടെലഗ്രാമിനും വെല്ലുവിളിയായി ടോക്‌റേ വരുന്നു

Yureekkaa Journal




വാട്‌സ്ആപ്പിനും, ടെലഗ്രാമിനും വെല്ലുവിളിയായി ടോക്‌റേ വരുന്നുവാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളിയായി ടോക്‌റേ വരുന്നു. ഇവയെക്കാള്‍ ഏറെ മികച്ച സേവനങ്ങള്‍ ടോക്‌റേയില്‍ ലഭ്യമായതുകൊണ്ട് വൈകാതെ അത് മുന്നിലെത്തുമെന്നാണ് അവകാശ വാദം.

വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ്, ഫേസ് ചാറ്റിങ് എന്നിവയാണ് ടോക്‌റേയെ വ്യത്യസ്തമാക്കുന്നത്. ഗള്‍ഫിലാണ് ഇപ്പോള്‍ ടോക്‌റേയ്ക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ളത്.

ഇവിടെ മാത്രം ഇതിനകം 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ഇംഗ്ലീഷ് ടു മലയാളം വിവര്‍ത്തനം: സോഫ്റ്റ്‌വെയര്‍ പ്രകാശിപ്പിച്ചു

Yureekkaa Journal


c dacതിരുവനന്തപുരം: ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ തയ്യാറായി. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് ) ആണ് പരിഭാഷ എന്ന സോഫ്റ്റ്‌വെയര്‍ പുറത്തിറക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ സോഫ്റ്റ്‌വെയര്‍ ഔദ്യോഗികമായി പുറത്തിറക്കി. അതേസമയം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. ഭാഷാ ഇസ്റ്റിറ്റിയൂട്ട് പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാകും തുടക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുക. പിന്നീട് നിശ്ചിത ഫീസ് ഇടാക്കി പൊതുജനങ്ങള്‍ക്കും സോഫ്റ്റ്‌വെയര്‍ ല്ഭ്യമാക്കാനാണ് പദ്ധതി.

back to top