ഹാന്‍ഡ്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ 2015 മാര്‍ച്ചവസാനത്തോടെ
ലക്ഷ്യമിടുന്നത് ഒരു ബില്യണ്‍ ഡോളര്‍. പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വരും
വര്‍ഷങ്ങളില്‍ നിര്‍മ്മാണയൂണിറ്റുകള്‍ തുടങ്ങാനും കമ്പനി ഉദ്ദേശിക്കുന്നു.കമ്പനിയുടെ ആസ്തി കഴിഞ്ഞവര്‍ഷം 1000 കോടിയായിരുന്നു. ഈ വര്‍ഷമത് 2500 കോടിയിലെത്തിക്കും.
2015 മാര്‍ച്ചോടെ കമ്പനിയുടെ ആസ്തി ഒരു ബില്യണ്‍ ഡോളര്‍ ആക്കുകയാണ് ലക്ഷ്യമെന്നും പദ്ധതികള്‍ വിശദീകരിച്ച് ലാവ ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹരി ഓം റായി പറഞ്ഞത്.
ഇന്ത്യയില്‍ കമ്പനിയുടെ ഉല്‍പാദന യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരമൊരു യൂണിറ്റിന്റെ ആവശ്യം മനസ്സിലാക്കിയിട്ടുണ്ടെന്നും സാധ്യതകളെപ്പറ്റി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും ആവശ്യമുണ്ടെന്നും അത് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7-8 മാസത്തിനുള്ളില്‍ തന്നെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കമ്പനിയുടെ ഷെയര്‍ രണ്ടക്കം തികയ്ക്കാനാണ് പദ്ധതികള്‍. 7 ശതമാനം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പങ്കാളിത്തം ഇപ്പോള്‍ത്തന്നെ കമ്പനിക്കുണ്ട്.
അതേസമയം കമ്പനിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഐറിസ് പ്രോ വെള്ളിയാഴ്ച വിപണിയിലെത്തിച്ചു. 15,999 രൂപയാണ് വില. 4.7 ഇഞ്ച് സ്‌ക്രീനും 114 ഗ്രാം ഭാരവുമുള്ളതാണ് ഫോണ്‍. 8 മെഗാപിക്‌സല്‍ ക്യാമറ, 3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, നാലുദിശകളിലും സാധ്യമാകുന്ന പനോരമിക് വ്യൂ, ഫെയ്‌സ് ഡിറ്റക്ഷന്‍ എന്നിവയാണ് പ്രത്യേകതകള്‍.
Facebook
Twitter
Google+
Rss Feed
