സോണിയും ലെനോവോയും കൈകോര്‍ക്കും

Yureekkaa Journal

lenovaകമ്പ്യൂട്ടര്‍ വ്യവസായ രംഗത്ത് സോണി ലെനോവോയുമായി കൈകോര്‍ക്കുന്നു. സോണി വയോ ഡെസ്‌ക്‌ടോപ്പുകളുടേയും ലാപ്പ് ടോപ്പുകളുടേയും വില്‍പ്പന ഇടിയുകയും വന്‍ നഷ്ടം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലെനോവോയുമായി സഹകരിക്കുന്നതിനെക്കുറിച്ച് സോണി ആലോചിക്കുന്നത്.
സോണിയും ലെനോവോയും സംയുക്തമായി വ്യവസായം നടത്തുന്നതിനെക്കുറിച്ചും വയോയെ ലെനോവോ ഏറ്റെടുക്കുന്നത് സംബന്ധിച്ചും ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്്.

 മോട്ടറോളയുടെ ഉടമസ്ഥാവകാശം കഴിഞ്ഞ ദിവസം ഗൂഗിളില്‍ നിന്ന് ലെനോവോ വാങ്ങിയിരുന്നു. എന്നാല്‍ വയോയുടെ നവീകരണത്തിനും വില്‍പ്പന വര്‍ദ്ധിപ്പിക്കാനും സോണിക്ക്് പദ്ധതികള്‍ ഉണ്ടെങ്കിലും ലെനോവോയുമായി സഹകരിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്ന്് സോണി അറിയിച്ചു.
കമ്പ്യൂട്ടര്‍, ടെലിവിഷന്‍ വ്യവസായങ്ങളില്‍ സോണിയുടെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് സോണിയുടെ ഡെബ്റ്റ് റേറ്റിംഗ് ജങ്ക് സ്റ്റാറ്റസിലേക്ക് വെട്ടിച്ചുരുക്കി.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top