Showing posts with label Lenovo. Show all posts
Showing posts with label Lenovo. Show all posts

ഐഫോണ്‍ 6 ന്റെ അപരനുമായി ലെനോവൊ

Yureekkaa Journal


ചൈനീസ് കമ്പനിയായ ലെനോവൊ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോണ്‍ കണ്ടാല്‍ ഒരു നിമിഷം ആരും സംശയിക്കും, ഐഫോണ്‍ 6 തന്നെയല്ലേ അതെന്ന്. ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോള്‍ മനസ്സിലാകും അത് ലെനോവോയുടെ അഞ്ചിഞ്ച് ഡിസ്‌പ്ലേയുള്ള സിസ്ലി എസ്90 ( Sisley S90 ) ആണെന്ന്.

ഐഫോണിന്റെ ഡിസൈന്‍ ഏതാണ്ട് അതേപോലെതന്നെ പകര്‍ത്തിയാണ് സിസ്ലി എസ്90 എത്തിയിരിക്കുന്നത്. വലുപ്പ വ്യത്യാസമൊഴിച്ചാല്‍ ഐഫോണ്‍ 6 തന്നെ. ആദ്യമായി കണുമ്പോള്‍ ഐഫോണ്‍ 6 മിനി വല്ലതുമാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.

കാഴ്ചയിലുള്ള സാദൃശ്യത്തിനുപുറമേ സിസ്ലിയുടെ പ്രൊമോഷനായി ലെനോവോ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളും ഐഫോണ്‍ 6 പരസ്യത്തിനു സമാനമാണ്. 'ഗിസ്‌മൊബിക്' എന്ന ടെക് സൈറ്റ് വഴിയാണ് ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 720x1280 റിസൊല്യൂഷനുള്ള 5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് സിസ്ലിയ്ക്കുള്ളത്. ഐഫോണ്‍ 6 ന്റെ അതേ കനവും ഭാരവുമാണ് ലെനോവോ ഫോണിനുമുള്ളത്. 6.9 മില്ലിമീറ്റര്‍ കനമുള്ള സിസ്ലിയുടെ ഭാരം 129 ഗ്രാം ആണ്.

ആന്‍േഡ്രായ്ഡ് 4.4.4 കിറ്റ്കാറ്റിലാകും 'ഐഫോണ്‍ അപര'ന്റെ പ്രവര്‍ത്തനം. 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍, 1 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന്റെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

എല്‍ഇഡി ഫ് ളാഷുള്ള 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയാണ് സിസ്ലിക്കുള്ളത്. സെല്‍ഫി പ്രിയരെ പിണക്കാതെ 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ലെനോവോ തങ്ങളുടെ പുതിയ ഫോണിന് നല്‍കിയിട്ടുണ്ട്. 2300 എംഎച്ച് ബാറ്ററിയാണ് സിസ്ലിയ്ക്ക് ജീവനേകുക.

ഗാഡ്ജറ്റില്‍ എല്‍ടിഇ, എന്‍എഫ്‌സി തുടങ്ങിയ കണക്ടിവിറ്റി സവിശേഷതകളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗോള്‍ഡ്, ഗ്രേ, പിങ്ക്, സില്‍വര്‍ നിറങ്ങളില്‍ സിസ്ലി ലഭ്യമാകും. ചൈനയില്‍ ലോഞ്ചു ചെയ്തിരിക്കുന്ന ഫോണിന് 1,900 യുവാന്‍ (20,000 രൂപ) ആണ് വില.

അതേസമയം, ലെനോവൊയുടെ വൈബ് എക്‌സ്2 ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 5 ഇഞ്ച് ഡിസ്‌പ്ലേ, ഒക്റ്റാകോര്‍ മീഡിയാടെക് പ്രൊസസ്സര്‍, 2 ജിബി റാം, 32 ജിബി ഇന്റെണല്‍ മെമ്മറി, 13 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ, 2300 എംഎഎച്ച് ബാറ്ററി തുടങ്ങിയവയവയാണ് സവിശേഷതകള്‍

സോണിയും ലെനോവോയും കൈകോര്‍ക്കും

Yureekkaa Journal

lenovaകമ്പ്യൂട്ടര്‍ വ്യവസായ രംഗത്ത് സോണി ലെനോവോയുമായി കൈകോര്‍ക്കുന്നു. സോണി വയോ ഡെസ്‌ക്‌ടോപ്പുകളുടേയും ലാപ്പ് ടോപ്പുകളുടേയും വില്‍പ്പന ഇടിയുകയും വന്‍ നഷ്ടം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലെനോവോയുമായി സഹകരിക്കുന്നതിനെക്കുറിച്ച് സോണി ആലോചിക്കുന്നത്.
സോണിയും ലെനോവോയും സംയുക്തമായി വ്യവസായം നടത്തുന്നതിനെക്കുറിച്ചും വയോയെ ലെനോവോ ഏറ്റെടുക്കുന്നത് സംബന്ധിച്ചും ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്്.

back to top