സാംസങ് ഗ്യാലക്സി എസ് 5 പുറത്തിറക്കി

Yureekkaa Journal


ബാഴ്സലോണ: മൊബൈൽഫോൺ രംഗത്തെ അതികായന്മാരായ സാംസങ് ഗ്യാലക്സി എസ് 5 ബാഴ്സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിൽ പുറത്തിറക്കി. ആപ്പിള്‍ 5എസ് ഐഫോണിലേതിനു സമാനമായ ബയോമെട്രിക് സെൻസർ ബട്ടണും ഗ്യാലക്സി എസ് 5ന്റെ സവിശേഷതയാണ്. ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒരുക്കിയിരിക്കുന്നത്.
അതിവേഗത്തിലുള്ള ക്യാമറയും പൊടി,​ വെള്ളം എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്നതിനും ശേഷിയുള്ളതാണ് ഫോൺ.


ഇന്ത്യയടക്കം നൂറ്റിയന്പത് രാജ്യങ്ങളിൽ ഏപ്രിൽ 11 മുതൽ ഗ്യാലക്സി എസ് 5 വിപണിയിലെത്തും. 5.1 ഇഞ്ച് 1080 x 1920 അമോലെഡ് ഡിസ്‌പ്ളേയുള്ള ഫോണ്‍ കാഴ്ചയില്‍ ഏറക്കുറെ ഗ്യാലക്സി എസ് 4നു സമാനമാണ്. 2.5ജിഗാ ഹെർട്സ് ക്വാഡ് കോര്‍ പ്രോസസർ‍, 2 ജിബി റാം, 16 ജിബി, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് തുടങ്ങിയവയ ഫോണിന്റെ പ്രത്യേകതകളാണ്.
നാലു വിവിധ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന്റെ വില പുറത്തു വിട്ടിട്ടില്ല.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top