ട്വിറ്ററിന്റെ പുതിയ വെബ്ബ് ഡിസൈന്‍ എത്തുന്നു. മൊബൈല്‍ ആപ്ലിക്കേഷനുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് ട്വിറ്റര്‍ പുറത്തിറക്കുന്നത്.
ഐഫോണിന്റെയും ആന്‍ഡ്രോയ്ഡിന്റെയും ആപ്പുകളെ അനുസ്മരിപ്പിക്കുന്നതാകും പുതിയ വെബ്ബ് ഡിസൈനെന്ന് ട്വിറ്ററിന്റെ അറിയിപ്പ് പറയുന്നു.
പ്രൊഫൈല്‍ ബോക്‌സും മറ്റ് വിവരങ്ങളും മുഖ്യ ടൈംലൈനിന്റെ ഇടതുവശത്ത് ക്രമീകരിച്ച മാതിരിയുള്ള പുതിയ ഡിസൈന്‍ , ട്വിറ്ററിന്റെ പഴയകാല ഡിസൈനെ ഓര്‍മിപ്പിക്കും. മുഖ്യവ്യത്യാസം ഒരു ഓണ്‍ലൈന്‍ കംപോസ് ബോക്‌സ് ഇടതുവശത്തുണ്ട് എന്നതാണ്.
ഒരു ശതമാനം യൂസര്‍മാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ട്വിറ്റര്‍ പുതിയ ഡിസൈന്‍ അനുവദിച്ചിട്ടുണ്ട്. അത്രയും യൂസര്‍മാര്‍ പുതിയ ഡിസൈന്‍ ഉപയോഗിക്കുന്നതിന്റെ രീതികള്‍ മനസിലാക്കിയിട്ടാകും, പൂര്‍ണതോതില്‍ ഡിസൈന്‍ പരിഷ്‌ക്കരണം ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുക.
Facebook
Twitter
Google+
Rss Feed
