ഇന്ത്യയില്‍ എവിടെയിരുന്നാലും ഓണ്‍ലൈന്‍വഴി ഏതാവശ്യവും എപ്പോള്‍ വേണമെങ്കിലും നടത്താവുന്ന പൊതു വൈ-ഫൈ സംവിധാനം അടുത്തിടെ യാഥാര്‍ഥ്യമാകുന്നു. യാത്രകള്‍ക്കിടെ, വൈ-ഫൈ സൗകര്യമുള്ള ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവയിലേതെങ്കിലും കൈയിലുണ്ടെങ്കില്‍ ഒരവസരത്തിലും തനിച്ചാണെന്ന തോന്നല്‍ ഉണ്ടാകില്ല. വിമാനത്തിനു കാത്തുനില്‍ക്കേണ്ടിവരുന്ന അവസരങ്ങളില്‍ സ്പ്രെഡ്ഷീറ്റില്‍ സ്വന്തം ജോലികളില്‍ തുടരാം.
Showing posts with label Wi-Fi. Show all posts
Showing posts with label Wi-Fi. Show all posts
ബാംഗ്ലൂര്‍ ഇന്ത്യയിലെ ആദ്യത്തെ ഫ്രീ വൈഫൈ സിറ്റി
ഇന്ത്യയിലെ ആദ്യ സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ നഗരമെന്ന ഖ്യാതി ബാംഗ്ലൂരിന്.
നഗരത്തിലെ തിരക്കുള്ള എംജി റോഡിലാണ് പദ്ധതി പരീക്ഷണം നടത്തിയത്.
തുടര്‍ച്ചയായി
മൂന്നു മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്താനും 50 എംബി
വരെയുള്ള ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പദ്ധതി പ്രകാരം കഴിയും.
എംജി
റോഡ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വൈഫൈ
സൗജന്യം ലഭ്യമാകുക. അടുത്തമാസത്തോടെ പുതുതായി പത്ത് സ്ഥലങ്ങളില്‍ കൂടി
സൗകര്യം ഏര്‍പ്പെടുത്താനാണ് കര്‍ണാടക ഐ.ടി മിഷന്‍ ഉദ്ദേശിക്കുന്നത്.
ബാംഗ്ലൂര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി-വോഇസ് സെര്‍വീസ്
പ്രൊവൈഡറുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.