ബാംഗ്ലൂര്‍ ഇന്ത്യയിലെ ആദ്യത്തെ ഫ്രീ വൈഫൈ സിറ്റി

Yureekkaa Journal

ഇന്ത്യയിലെ ആദ്യ സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ നഗരമെന്ന ഖ്യാതി ബാംഗ്ലൂരിന്. നഗരത്തിലെ തിരക്കുള്ള എംജി റോഡിലാണ് പദ്ധതി പരീക്ഷണം നടത്തിയത്.
തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്താനും 50 എംബി വരെയുള്ള ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പദ്ധതി പ്രകാരം കഴിയും.
wifi-free-cityഎംജി റോഡ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വൈഫൈ സൗജന്യം ലഭ്യമാകുക. അടുത്തമാസത്തോടെ പുതുതായി പത്ത് സ്ഥലങ്ങളില്‍ കൂടി സൗകര്യം ഏര്‍പ്പെടുത്താനാണ് കര്‍ണാടക ഐ.ടി മിഷന്‍ ഉദ്ദേശിക്കുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി-വോഇസ് സെര്‍വീസ് പ്രൊവൈഡറുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.


കഴിയുന്നത്രയും സേവനം സുരക്ഷിതമാക്കന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു വ്യക്തി ലോഗിന്‍ ചെയ്യുമ്പോള്‍ ആരാണ് ഉപഭോക്താവെന്നും ഏതു സംവിധാനം വഴിയാണ് അയാള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും എന്തൊക്കെ തിരയുന്നു, ഡൗണ്‍ലോഡ് ചെയ്യുന്നു എന്നീ കാര്യങ്ങളിലൊക്കെ വിവരങ്ങള്‍ അറിയാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. അതിനാല്‍ സൗജന്യം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നായിരുന്നു കര്‍ണാടക ഐ.ടി സെക്രട്ടറി ശ്രീവാസ്തവ കൃഷ്ണ പദ്ധതി വിശദീകരിച്ചു കൊണ്ട് പറഞ്ഞത്.
വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്ന കമ്പനി പ്രദേശത്ത് എച്ച് ഡി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സുരക്ഷ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇവ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈഫൈ സൗകര്യത്തോടൊപ്പം പാര്‍ക്കിങ് ആപ്, ഗാര്‍ബേജ് ആപ് എന്നീ സൗകര്യങ്ങളുണ്ട്. വാഹനം സുരക്ഷിതമായി വയ്ക്കാവുന്ന ഇടങ്ങളും മാലിന്യം എവിടെ നിക്ഷേപിക്കാമെന്നതു സംബന്ധിച്ച വിവരങ്ങളും ആപ് നല്‍കും.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top