ലോകത്തിലെ ഏറ്റവും ചെറിയ ലാപ്ടോപ്പ് അഡാപ്റ്റര്‍ പുറത്തിറങ്ങി അമേരിക്കന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റായ കിക്ക്സ്റ്റാര്‍ട്ടറിലൂടെയാണ് ഇത് വിപണിയില്‍ എത്തിയിരിക്കുന്നത്. ജനുവരിയില്‍ നടന്ന ലാസ്വേഗസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് ഷോയിലാണ് ഈ അഡാപ്റ്റര്‍ വികസിപ്പിച്ചത്. ഫിന്‍സിക്സ് എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചത്.
65 വാള്‍ട്ടാണ് ഈ അഡാപ്റ്ററിന്‍റെ ശേഷി. ഈ കണ്ടുപിടുത്തതിന് ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് കണ്ടുപിടുത്തത്തിനുള്ള അന്താരാഷ്ട്ര അംഗീകാരത്തിനുള്ള നോമിനേഷനും ലഭിച്ചിരുന്നു. 76 ഡോളറാണ് ഇതിന്‍റെ ഓണ്‍ലൈന്‍ വില. സാധാരണ ലാപ്ടോപ്പ് അഡാപ്റ്ററിനെക്കാള്‍ നാല് മടങ്ങ് ചെറുതും. ആറ് മടങ്ങ് മെലിഞ്ഞതുമാണ് ഈ അഡാപ്റ്റര്‍ എന്നാണ് നിര്‍മ്മാതക്കളുടെ വാദം. എന്നാല്‍ തല്‍ക്കാലം ഇന്ത്യയില്‍ ഈ അഡാപ്റ്റര്‍ ലഭിക്കില്ല.
Showing posts with label Laptop. Show all posts
Showing posts with label Laptop. Show all posts
ഇനി സോണി എക്സ്പീരിയാ കാലം.
കാലത്തിനൊപ്പം നടന്നാണ് ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ സോണി
പ്രതീകമായത്. ലോകോത്തര സൂപ്പര്‍ബ്രാന്‍ഡായ 'വയോ' ( vaio ) യെ ജപ്പാന്‍
ഇന്റര്‍സ്ട്രിയല്‍ പാട്ണര്‍ എന്ന കമ്പനിക്ക് വിറ്റ് കളംമാറ്റി ചവിട്ടാനുള്ള
നീക്കവും ഇതിനോട് ചേര്‍ത്തു വായിക്കണം. പതിനേഴ് വര്‍ഷത്തെ ചരിത്രത്തില്‍
ആറ് വര്‍ഷം നഷ്ടത്തിലായിരുന്നു വയോ വിപണിയെങ്കില്‍ അതില്‍നിന്ന് ചിലതുകൂടി
മനസ്സിലാക്കാനുണ്ട്.