ഭാരതി എയര്‍ടെല്‍ ആപ്പിളുമായി ചേര്‍ന്ന് മൊബൈല്‍
4ജി സേവനം ബാംഗ്ലൂരില്‍ ആരംഭിച്ചു. ഐഫോന്‍ 5എസ് അല്ലെങ്കില്‍ ഐഫോണ്‍ 5സി
ഉള്ളവര്‍ക്ക് മാത്രമേ തുടക്കത്തില്‍ ബാംഗ്ലൂരില്‍ ഈ സേവനം ലഭിക്കൂ.
നിലവിലുള്ള 3ജി നിരക്കില്‍ തന്നെയാണ് 4ജി സേവനവും ലഭിക്കുക.
എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് രണ്ടിലും 4ജി സേവനം ലഭിക്കും.
ആകെ വേണ്ടത് ഒരു എയര്‍ടെല്‍ 4ജി സിമ്മും ഐഫോണ്‍ 5എസ്/5സി ഫോണും ആണ്.
4ജിയില്‍ എച്ഡി വീഡിയോകള്‍ സീറോ ബഫറിങ്ങോട് കൂടി കാണാന്‍ കഴിയുംമെന്നും,
പത്ത് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ മുപ്പതു മിനിറ്റില്‍ താഴെ സമയം മതിയെന്നും
എയര്‍ടെല്‍ അവകാശപെടുന്നു. വളരെയധികം ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് 1000
രൂപക്ക് 10 ജിബി എന്ന ഒരു പ്രത്യേക പാക്കേജ് എയര്‍ടെല്‍
അവതരിപ്പിച്ചിട്ടുണ്ട്.