ന്യൂഡല്‍ഹി:
മുംബൈ സര്‍ക്കിളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലൂപ് മൊബെലിനെ ഭാരതി
എയര്‍ടെല്‍ ഏറ്റെടുക്കുന്നു. 400 കോണ്‍ട്രാക്റ്റ് ജോലിക്കാര്‍ ഉള്‍പ്പെടെ
750 തൊഴിലാളികളാണ് ലൂപ് മൊബൈലില്‍ ജോലിചെയ്യുന്നത്. ലൂപ്‌മൊബൈലിന്റെ
ആസ്തികള്‍ ഉള്‍പ്പെടെ ഉപഭോക്താക്കളെ കൂടി എയര്‍ടെല്ലിനു ലഭിക്കും.
മൂന്ന് മില്യണ്‍ ഉപഭോക്താക്കളാണ് ലൂപ് മൊബൈലിനുള്ളത്. നവംബറില്‍ കമ്പനിയുടെ ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് എയര്‍ടെല്ലുമായി കരാറിലെത്തുന്നത്. ഇതോടെ മുംബൈ സര്‍ക്കിളിലെ ഏറ്റവും വലിയ സേവനദാതാവാകും എയര്‍ടെല്‍.
700 കോടി രൂപയ്ക്കാണ് ലൂപ് മൊബൈലിനെ വില്‍ക്കുന്നത്. കമ്പനിക്ക് ഇപ്പോഴുള്ള കടബാധ്യതയായ 370കോടി രൂപയാണ്. ഇവ തീര്‍ത്ത ശേഷം ബാക്കി തുക പ്രമോട്ടര്‍മാരായ ഖെയ്ത്താന്‍ കുടുംബത്തിന് ലഭിക്കും. മുംബൈ സര്‍ക്കിളില്‍ 7.1മില്യണ്‍ ഉപഭോക്താക്കളുമായി വോഡഫോണാണ് ഇപ്പോള്‍ മുന്നില്‍. എന്നാല്‍ ലൂപ് കൂടി ചേരുന്നതോടെ നിലവില്‍ 4.3 മില്യണ്‍ ഉപഭോക്താക്കളുള്ള എയര്‍ടെല്ലിന്റെ ശക്തി 7.4മില്യണാകും.
അതേസമയം ലൂപിലെ ജോലിക്കാരെ എയര്‍ടെല്‍ ഏറ്റെടുക്കില്ലെന്നാണ് സൂചന.