കാലിഫോര്‍ണിയ:
ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് മറ്റു
വെബ്‌സൈറ്റുകളിലെ ജനപ്രിയ ഭാഗങ്ങള്‍ പകര്‍ത്തുന്നത് തുടരുകയാണ്. ഏറ്റവും
അവസാനമായി മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ട്രെന്റിങ് ടോപിക്സും
ഫേസ്ബുക്ക് പകര്‍ത്തി കഴിഞ്ഞു.നേരത്തെ ട്വിറ്ററില്‍ നിന്നും ഹാഷ് ടാഗ് പകര്‍ത്തിയിരുന്നു.
ട്രെന്‍റിങ്ങ് ഫീച്ചര്‍ വന്നതോടെ ഫേസ്ബുക്കിലെ ഏറ്റവും ചൂടുള്ള വിഷയങ്ങള്‍ എല്ലാ ഉപയോക്താവിനും ലഭിക്കും. അതേസമയം, തുടക്കത്തില്‍ ഈ സേവനം ചെറിയോരു വിഭാഗം ഉപയോക്തക്കള്‍ക്ക് മാത്രമാണ് ലഭിക്കുക.
ട്വിറ്റര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷിച്ച ഹാഷ് ടാഗ് ഫേസ്ബുക്ക് ഈയിടെയാണ് അവതരിപ്പിച്ചത്.
Facebook
Twitter
Google+
Rss Feed
