വാട്ട്സ് ആപ്പ് പ്രവര്‍ത്തന സജ്ജമായി.

Yureekkaa Journal
ചെറിയ ഡൗണ്‍ സംഭവിച്ച ശേഷം വാട്ട്സ് ആപ്പ് തിരിച്ചുവന്നു. അമേരിക്കന്‍ സമയം ശനിയാഴ്ച ഉച്ചയോടെയാണ് വാട്ട്സ് ആപ്പ് ഡൗണ്‍ ആയത്. ട്വിറ്ററില്‍ കൂടി വാട്ട്സ് ആപ്പ് അധികൃതര്‍ തന്നെയാണ് ഈ കാര്യം വിശദീകരിച്ചത്. ഇത് ഒരു ടെക്നിക്കല്‍ പ്രശ്നമാണെന്നാണ് വാട്ട്സ് ആപ്പ് അറിയിച്ചിരുന്നത്.വാട്ട്സ്ആപ്പ് തുറക്കുമ്പോള്‍ സര്‍വറുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.

 തുടര്‍ന്ന് ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ കൈമാറുവാന്‍ സാധിക്കുന്നില്ല ഇതും ആന്‍ഡ്രോയ്ഡിലാണ് കാണ്ടിരുന്നത്. വാട്ട്സ് ആപ്പിന്‍റെ ട്വീറ്റ് 25,000 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഏറ്റെടുക്കാല്‍ ആഘോഷിക്കാന്‍ പോയതിനാല്‍ വാട്ട്സ് ആപ്പ് ഓഫീസ് പൂട്ടിയതാണ് ഈ ബ്ലാക്ക് ഔട്ടിന് പിന്നില്‍ എന്നാണ് ചില രസികര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം മെസേജിംഗ് സര്‍വീസ് വാട്സ്ആപ്പിന് മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സ് ആപ്പില്‍ 'ലാസ്റ്റ് സീന്‍ അറ്റ്' എന്ന ഫീച്ചര്‍ അപ്രത്യക്ഷമായി. ഇതിനെക്കുറിച്ച് വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. വാട്ട്സ് ആപ്പില്‍ ഒരാള്‍ സജീവമാണോ എന്ന് അയാളുടെ സുഹൃത്തിന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഫീച്ചറായിരുന്നു അത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക് വാട്ട്സ്ആപ്പിനെ ഏറ്റെടുത്തത്. 19 ബില്യന്‍ ഡോളറിനാണ് വാട്ട്സ്ആപ്പിനെ ഫേസ്ബുക് ഏറ്റെടുത്തത്.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top