LG പോക്കറ്റ് ഫോട്ടോ പ്രിന്റർ

Yureekkaa Journal

LG .PD 233 പോക്കറ്റ് ഫോട്ടോ പ്രിന്റർ
എൽ ജി യിൽ നിന്നും ഫോണ്‍ വലിപ്പത്തിലുള്ള പോക്കറ്റ് ഫോട്ടോ പ്രിന്റർ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയിരിക്കുന്നു. വയർലെസ് കണക്റ്റിവിറ്റിയോടുകൂടിയതും ഒരു മഷിരഹിത പ്രിന്ററാന് LG .PD 233. വയർലെസ് വഴി കമ്പ്യൂട്ടറിലും, മൊബൈലിലും ഈ പ്രിന്റർ ഘടിപ്പിക്കാം.(Android, APPLE ios എന്നിവയിലും പ്രവർത്തിപ്പിക്കാൻ കഴിയും) ബ്ലൂടൂത്ത് മുഖാന്തരം കണക്റ്റ് ചെയ്യുവാനും, പ്രിന്റ്‌ ചെയ്യുവാനും, ഷെയർ ചെയ്യുവാനും സാധിക്കും.
LG .PD 233 കൈയിൽ ഒതുങ്ങുന്നതും എവിടെയും കൊണ്ടു നടക്കാൻ കഴിയുന്നതുമാണ്. 2x3 ഇഞ്ച്‌ സൈസ് വരെ പ്രിന്റ്‌ ചെയ്യുവാൻ കഴിയും. അതുവഴി ബർത്ത്ഡെ കാർഡ്, ഇൻവിറ്റേഷൻ കാർഡ്,ബിസിനസ് കാർഡ് മാത്രമല്ല ID പ്രൂഫ്‌നുവേണ്ടി ഫോട്ടോ പെട്ടെന്നു ആവശ്യമെങ്കിൽ എപ്പോവേണമെങ്കിലും ഇതു വഴി വളരെ പെട്ടെന്ന് നമുക്ക് പ്രിന്റ്‌ ചെയ്ത് എടുക്കാം.

LG .PD 233 പോക്കറ്റ് ഫോട്ടോ പ്രിന്ററിന്റെ വില ഒരു മദ്ധ്യവിഭാഗം സ്മാര്ട്ട് ഫോണിന്റെ അത്രയും വരും. ഇന്ത്യൻ വിപണി വില 14,990 രൂപ.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top