ലൈ-ഫൈ ടെക്‌നോളജി

Yureekkaa Journal
ഒരേ നെറ്റ്‌ വര്‍ക്കിലേയ്‌ക്ക്‌ ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഒരേ സമയം ടാപ്‌-ഇന്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വേഗക്കുറവ്‌ വളരെ സാധാരണ സംഭവമായി തീര്‍ന്നിട്ടുണ്ട്‌. വയര്‍ലെസ്‌ ഇന്റര്‍നെറ്റിന്റെ കാര്യത്തിലും ഇതു തന്നെയാണ്‌ സംഭവിക്കുന്നത്‌. വായു തരംഗങ്ങള്‍ കെട്ടു പിണയുമ്പോള്‍ ശക്തമായ സിഗ്നല്‍ ഏതാണ്‌ എന്ന്‌ വേര്‍തിരിച്ചെടുക്കാനാവാതെ വരുന്നതു കൊണ്ടാണ്‌ ഇങ്ങനെയുണ്ടാകുന്നത്‌.

 ഡേറ്റാ വഹിച്ചു കൊണ്ടു പോകാന്‍ കഴിവുള്ള തരംഗങ്ങളുടെ സ്‌പെക്‌ട്രത്തിലെ ഒരു ഭാഗം മാത്രമാണ്‌ റേഡിയോ തരംഗങ്ങള്‍. ഇന്റര്‍നെറ്റ്‌ സര്‍ച്ച്‌ ചെയ്യുവാന്‍ മറ്റു തരത്തില്‍ പെട്ട തരംഗങ്ങളെ എന്തുകൊണ്ട്‌ ഉപയോഗപ്പെടുത്തിക്കൂടാ എന്ന ചിന്താഗതി ഉയര്‍ന്നു വന്നതിങ്ങനെയാണ്‌. 'ഡറ്റ ത്രൂ ഇല്യൂമിനേഷന്‍'എന്ന ആശയമാണ്‌ ഇതിന്‌ പരിഹാരമായി എത്തിയത്‌. മനുഷ്യനേത്രങ്ങള്‍ക്ക്‌ വ്യവഛേദിക്കാനാവുന്നതിലും വേഗത്തില്‍ ഇന്റന്‍സിറ്റി വ്യത്യാസപ്പെടുന്ന എല്‍ ഇ ഡി ലൈറ്റ്‌ ബള്‍ബിലൂടെ ഡേറ്റാ അയയ്‌ക്കാന്‍ കഴിയൂ എന്ന്‌ ഒരു ജര്‍മ്മന്‍ ഊര്‍ജ്ജതന്ത്രജ്ഞന്‍ കണ്ടെത്തി. ഇന്‍ഫ്രാറെഡ്‌ റിമോര്‍ട്ട്‌ കണ്‍ട്രോള്‍- ന്റെ പ്രവര്‍ത്തനതത്വവും ഇതു തന്നെയാണെങ്കിലും , ഇത്‌ അതിനേക്കാള്‍ കാര്യക്ഷമമാണ്‌. 10 മെഗാബിറ്റ്‌സ്‌/സെക്കന്റിനേക്കാള്‍ ഡേറ്റാ റേറ്റ്‌ വേഗത ആര്‍ജ്ജിക്കാന്‍ കഴിവുള്ള ഇതിന്‌ ഡി-ലൈറ്റ്‌ എന്നാണ്‌ പേര്‍ നല്‍കപ്പെട്ടിട്ടുള്ളത്‌. ഇതാകട്ടെ സാധാരണ ബ്രോഡ്‌ ബാന്റ്‌ കണക്ഷനേക്കാള്‍ വേഗതയാര്‍ന്നതാണ്‌ ലാപ്‌ടോപ്‌, സ്‌മാര്‍ട്ട്‌ ഫോണുകള്‍, ടാബ്‌ലറ്റ്‌ എന്നിവയിലേക്കെല്ലാമുള്ള ഡേറ്റാ ട്രാന്‍സ്‌ഫര്‍ ഒരു ലൈറ്റ്‌ മുഖേന സാധിക്കാനാവും എന്നാണ്‌ കരുതുന്നത്‌.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top