- കടുത്ത എല്‍നിനോ പേടിയിലാണിപ്പോള്‍ ലോകം. പേടിക്കാതിരിക്കുന്നതെങ്ങനെ? ഈ വര്‍ഷം എല്‍നിനോ മടങ്ങിവന്നു ശക്തിപ്രാപിച്ചാല്‍ നമ്മെ കാത്തിരിക്കുന്നത് വന്യമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പേമാരി, വെള്ളപ്പൊക്കം, വരള്‍ച്ച, സൈക്ലോണുകള്‍, ടൊര്‍ണാഡോകള്‍, ടൈഫൂണുകള്‍, താപതരംഗങ്ങള്‍, അതിശൈത്യം, കാട്ടുതീ തുടങ്ങിയവയുടെ പ്രഹരശേഷി കൂടും. ലോക കാലാവസ്ഥാ സംഘടനയുടെയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെയും കൈമ്ലറ്റ് പ്രെഡിക്ഷന്‍ സെന്ററിന്റെയും മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ചില രാജ്യങ്ങള്‍ എല്‍നിനോ കെടുതികളില്‍നിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കംതുടങ്ങിക്കഴിഞ്ഞു. എങ്കിലും ലോകത്താകമാനം ഇത് വിതയ്ക്കുന്ന കെടുതികള്‍ തടയാന്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല.
Showing posts with label World. Show all posts
Showing posts with label World. Show all posts