Showing posts with label Solar System. Show all posts
Showing posts with label Solar System. Show all posts

പ്ലൂട്ടോയിൽ ജലസാന്നിധ്യം കണ്ടെത്തി

Yureekkaa Journal 0 Comments

കാലിഫോർണിയ: പ്ലൂട്ടോയിൽ ജലസാന്നിധ്യം കണ്ടെത്തി. ന്യൂ ഹൊറിസോൺ ബഹിരാകാശപേടകമാണ്് പ്ലൂട്ടോയിലെ ജലസാന്നിധ്യത്തിന്റെ ചിത്രം പകർത്തിയത്. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 7700 മൈൽ അകലെ നിന്നും ലഭിച്ച ചിത്രത്തിലാണ് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്ലൂട്ടോയുടെ വളരെയടുത്ത് നിന്നുള്ള ആദ്യചിത്രമാണിത്.

ജലസാന്നിധ്യം പ്ലൂട്ടോയുടെ പുതിയ ചിത്രത്തിൽ കൃത്യമായി കാണാവുന്നതാണ്. ജലാംശത്തിന്റെ അളവിനെകുറിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചാൽ മാത്രമേ പ്ലൂട്ടോയിൽ മനുഷ്യവാസം സാധ്യമാണോ എന്നതിനെകുറിച്ച് കൃത്യമായി പറയാനാകൂ എന്ന് നാസ വാർത്താക്കുറിപ്പിലൂടെ പറയുന്നു.

1930ലാണ് പ്ലൂട്ടോയെ കണ്ടെത്തുന്നത്. 2360 കിലോമീറ്റർ വ്യാസമാണ് പ്ലൂട്ടോയ്ക്കുള്ളത്. 2006 ജനുവരി 19ന് കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിച്ച ന്യൂ ഹൊറൈസൺസ് പേടകം 2015 ജൂലൈ മാസമാണ് പ്ലൂട്ടോയുടെ അടുത്തെത്തുന്നത്. വലിപ്പക്കുറവുകൊണ്ട് ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോയിൽ ജീവൻ നിലനിൽക്കുമോ എന്ന സംശയത്തിലാണ് ശാസ്ത്രലോകം.


Courtesy : http://kairalinewsonline.com/

വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തി

Yureekkaa Journal

ആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍ - 186എഫ്' ( Kepler-186f ) എന്ന ശിലാനിര്‍മിതമായ ആ ഗ്രഹത്തില്‍ ദ്രാവകാവസ്ഥയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ .

നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്.

സൗരയൂഥത്തിന് വെളിയില്‍ 715 ഗ്രഹങ്ങളെക്കൂടി കണ്ടെത്തി

Yureekkaa Journal


ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഗ്രഹവേട്ടയിലൂടെ, പുതിയ 715 ഗ്രഹങ്ങളെക്കൂടി സൗരയൂഥത്തിന് വെളിയില്‍ തിരിച്ചറിഞ്ഞതായി നാസ പ്രഖ്യാപിച്ചു. 'കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പി'ന്റെ രീക്ഷണവിവരങ്ങളുപയോഗിച്ചാണ് ഇത്രയും അന്യഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തിയത്.
back to top