Showing posts with label Environment News. Show all posts
Showing posts with label Environment News. Show all posts

ലോകത്തിലെ ഏറ്റവും നിശബ്ദ നഗരം ഗ്രോണിങ്‌ഗെന്‍

Yureekkaa Journal
  
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള നഗരമാണ് ഗ്രോണിങ്‌ഗെന്‍ (Groningen). ഗ്രോണിങ്‌ഗെനിലെ 50% യാത്രകളും സൈക്കിളുപയോഗിച്ചാണ് നടത്തുന്നത്. നഗര കേന്ദ്രത്തില്‍ അത് 60% വരും.
bicycle
ബഹുനിലകളിലായാണ് ഗ്രോണിംഗണിനിലെ
 റെയില്‍വേസ്റ്റേഷനുകളിള്‍ സൈക്കിള്‍
 പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്
192,000 ജനങ്ങള്‍ ജീവിക്കുന്ന വടക്കന്‍ നെതര്‍ലണ്ടിലെ ഈ നഗരത്തില്‍ കാറുകളുടെ എണ്ണം 75,000 ആകുമ്പോള്‍, സൈക്കിളുകളുടെ എണ്ണം 300,000 വരും സാധാരണ ആവശ്യങ്ങള്‍ക്കും സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കും ഒക്കെയായി ഒരാള്‍ ഒന്നിലധികം സൈക്കിളുകള്‍ അവിടെ സ്വന്തമാക്കിയിട്ടുണ്ടെന്ന് ചുരുക്കം.
InfoGraphic-CO2-Cycling-Study-2
ഹരിതഗൃഹ വാതകങ്ങളുടെ
ഉത്സര്‍ജ്ജനം വിവിധ ഇനം
 വാഹനങ്ങളില്‍ – യൂറോപ്യന്‍
 സൈക്കിളിസ്റ്റ് ഫെഡറേഷന്‍
 ഇന്‍ഫോഗ്രാഫിക്സ്
1970 കളില്‍ ഇടത് ആഭിമുഖ്യമുള്ള നഗരഭരണമാണ് സിറ്റിയെ സൈക്കിള്‍ സൗഹൃദമാക്കുവാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേകം സൈക്കിള്‍ റോഡുകള്‍ നഗരമെമ്പാടും നിര്‍മ്മിച്ചു. റെയില്‍വേസ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകം സൈക്കിള്‍ പാര്‍ക്കുകള്‍ നിര്‍മ്മിച്ചു. ജനങ്ങള്‍ സൈക്കിള്‍ പ്രേമികളായെന്നതാണ് ഫലം.
ഹരിത ഗൃഹ വാതകങ്ങളുടെ വര്‍ദ്ധനയ്കിടയാക്കുന്ന കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തെ തടയാനുള്ള മുഖ്യമാര്‍ഗ്ഗം ഗതാഗത സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റമാണ്. സൈക്കിള്‍ യാത്രകള്‍ സൃഷ്ടിക്കുന്ന CO2 ഉത്സര്‍ജ്ജനം കാര്‍ യാത്രകളേക്കാള്‍ തുലോം തുച്ഛമാണല്ലോ. ഗ്രോണിങ്ഗെന്‍ ഇതിന് ലോകത്തിനു തന്നെ മാതൃകയായി തീര്‍ന്നിരിക്കുന്നു. ഫര്‍ണിച്ചര്‍ വാങ്ങാനായി നിങ്ങള്‍ മൂന്നുവീലന്‍ ലോഡ് സൈക്കിളില്‍ കടയിലേക്ക് പോകുന്നത് ആലോചിച്ചുനോക്കൂ. ഗ്രോണിങ്ഗെന്‍ നിവാസികള്‍ ഇതൊരു കുറച്ചിലായി കാണുന്നില്ല എന്നതാണ് പ്രത്യേകത.

മനോഹരവും ഞെട്ടിപ്പിക്കുന്നതുമായ കാഴ്ച ഇന്തോനേഷ്യയില്‍

Yureekkaa Journal


ഇന്തോനേഷ്യയില്‍ അത്ഭുതാവഹമായ ഒരു പുതിയ കണ്ടെത്തല്‍.സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്ന സുമാത്ര ദ്വീപുകളില്‍ ബാന്‍ഡ അഖേയുടെ തെക്കുഭാഗത്തായാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ച് ഈ കാഴ്ച ഇത്രനാള്‍ മറഞ്ഞു കിടന്നത്.
cave-2ഒരു ഗുഹയുടെ രൂപത്തില്‍ സുനാമിത്തിരകള്‍ ആഘാതമേല്‍പ്പിച്ച് രൂപം കൊണ്ട അവസാദപാളികളാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്.ഈ കാഴ്ചയെ മനോഹരവും ആശ്ചര്യജനകവുമായ രൂപീകരണമെന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്. സുനാമികള്‍ ഉണ്ടായ കാലത്തിനും വലിപ്പത്തിനും അനുസരിച്ച് അവസാദ ശിലാപാളികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ഇവിടെ നടത്തിയ പഠനത്തിലെ പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമികളെ രേഖപ്പെടുത്തുന്ന കാഴ്ചയാണിത്.

back to top