മനോഹരവും ഞെട്ടിപ്പിക്കുന്നതുമായ കാഴ്ച ഇന്തോനേഷ്യയില്‍

Yureekkaa Journal


ഇന്തോനേഷ്യയില്‍ അത്ഭുതാവഹമായ ഒരു പുതിയ കണ്ടെത്തല്‍.സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്ന സുമാത്ര ദ്വീപുകളില്‍ ബാന്‍ഡ അഖേയുടെ തെക്കുഭാഗത്തായാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ച് ഈ കാഴ്ച ഇത്രനാള്‍ മറഞ്ഞു കിടന്നത്.
cave-2ഒരു ഗുഹയുടെ രൂപത്തില്‍ സുനാമിത്തിരകള്‍ ആഘാതമേല്‍പ്പിച്ച് രൂപം കൊണ്ട അവസാദപാളികളാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചത്.ഈ കാഴ്ചയെ മനോഹരവും ആശ്ചര്യജനകവുമായ രൂപീകരണമെന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്. സുനാമികള്‍ ഉണ്ടായ കാലത്തിനും വലിപ്പത്തിനും അനുസരിച്ച് അവസാദ ശിലാപാളികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ഇവിടെ നടത്തിയ പഠനത്തിലെ പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമികളെ രേഖപ്പെടുത്തുന്ന കാഴ്ചയാണിത്.


ഗവേഷണത്തിന്റെ തലവനായ ചാള്‍സ് റൂബിന്റെ നിഗമന പ്രകാരം 2800 മുതല്‍ 3300 വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ അവസാദശിലാ രൂപീകരണത്തിന്. ഏകദേശം അഞ്ചോ ആറോ സുനാമികള്‍ ഈ ഭാഗത്തുണ്ടായിട്ടുമുണ്ട്.അനേകം സുനാമികള്‍ ആക്രമിച്ച ഈ മണല്‍ത്തിട്ടകള്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് വിശകലനങ്ങള്‍ക്കും തുടര്‍പഠനങ്ങള്‍ക്കും ഉതകുന്ന ശാസ്ത്രകൌതുകമായി മാറിയിരിക്കുകയാണ്.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top