ഇതിനെല്ലാം പുറമെ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും ഈ മേഖലയില്‍ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വിവരങ്ങളുടെ റഫറന്‍സ് കേന്ദ്രമായിരുന്ന ഏറ്റവും തിരക്കേറിയ ആറാമത്തെ സൈറ്റുമായ വിക്കീപീഡിയയെ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് പിന്തള്ളാനും തുടങ്ങിയിട്ടുണ്ട്. ഗൂഗിള്‍ സെര്‍ച്ചിംഗ് വിക്കിപീഡിയക്ക് തടയിടാന്‍ തുടങ്ങിയതോടെ വായനക്കാരുടെ എണ്ണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
2012 മുതല്‍ 2013 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വിക്കിപീഡിയയുടെ വായനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ വിക്കിപീഡിയുടെ യുനീക് സന്ദര്‍ശകര്‍ 52.3 കോടിയാണ്.