അമേരിക്കയിലെ
ടെക്സാസിലുള്ള ബിബിലോ ടെക് ലൈബ്രറിയില്‍ എത്തിയാല്‍ ആരും
അത്ഭുതപ്പെട്ടുപോകും. ഇതൊരു വായനാശാലയാണ്. പക്ഷേ, പുസത്കങ്ങളില്ല. 23 ലക്ഷം
ഡോളര്‍ ചെലവിട്ടാണ് ഈ ലൈബ്രറി പണിതിരിക്കുന്നത്. ലൈബ്രറിയില്‍
പുസ്തകങ്ങള്‍ക്കു പകരം ഐപാഡുകളും ഐമാക്കുകളുമാണ് സ്ഥാനം
പിടിച്ചിരിക്കുന്നത്. പതിനായിരത്തിലധികം ഇ ബുക്കുകളാണ് വായനാശാലയിലുളളത്.500 ഇ – റീഡേഴ്‌സുള്ള വായനാശാലയില്‍ 48 കമ്പ്യൂട്ടറുകളും 20 ലാപ്‌ടോ്പ്പുകളുമാണുള്ളത്. ഇത് കൂടാതെ കുട്ടികള്‍ക്കായി പ്രത്യക ഇടവും പഠനമുറികളും ഒരുക്കിയരിക്കിയിട്ടുണ്ട്. അച്ചിടിച്ച ഒരു പുസ്തകം പോലുമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2002ല്‍ അരിസോണില്‍ പൂര്‍ണമായും പുസ്തകമില്ലാത്ത ഒരു ലൈബ്രറിക്കു രൂപം നല്‍കിയെങ്കലും കുറച്ചു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പുസ്തകങ്ങള്‍ ആ വായനാ ശാലയിലും സ്ഥാനം പിടിച്ചിരുന്നു.
ഭാവിയിലെ പബ്ലിക്ക് വായനാശാലകളിലെ അലമാരകളില്‍ പുസ്തകത്തിനു പകരം ഐപാഡുകളും ഐമാക്‌സുകളും സ്ഥാനം പിടിക്കുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇത്. നിലവില്‍ അമേരിക്കയില്‍ 23 ശതമാനം പേരാണ് ഇ ബുക്കിലൂടെ വായിക്കുന്നത്. അതേസമയം, അച്ചടിച്ച പുസ്തങ്ങള്‍ വായിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ദിവസവും നിരവധി പേരാണ് ഈ ലൈബ്രറിയില്‍ വായിക്കാന്‍ വരുന്നത്. ഇതുപോലെ തന്നെ വീടുകളില്‍ ഇതുപോലെയുള്ള പുസ്തകമില്ലാത്ത വാനനാശാല ഒരുക്കുന്നതലുള്ള ശ്രമത്തിലാണ് പലരും.
Facebook
Twitter
Google+
Rss Feed
