വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രലോകം കരുതിയ അപൂര്‍വ്വ ശുദ്ധജലമത്സ്യത്തെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിന് ശേഷം കണ്ടെത്തി. കൂരല്‍ വര്‍ഗത്തില്‍പെട്ട മത്സ്യത്തെ കാസര്‍കോട് ജില്ലയില്‍ പള്ളംകോട്ട് ചന്ദ്രഗിരി പുഴയില്‍ നിന്നാണ് ഗവേഷകര്‍ വീണ്ടും കണ്ടത്.
'ഹിപ്‌സെലോബാര്‍ബസ് ലിത്തോപിഡോസ്' ( Hypselobarbus lithopidos ) എന്ന് ശാസ്ത്രീയനാമമുള്ള ഈ മത്സ്യം, ദക്ഷിണേന്ത്യയിലെ പുഴകളില്‍ കാണപ്പെടുന്ന 11 കൂരല്‍ ഇനങ്ങളിലൊന്നാണ്. അതിനെ വീണ്ടും ശാസ്ത്രലോകം കണ്ടെത്തിയ വിവരം 'ജേര്‍ണല്‍ ഓഫ് ത്രട്ടെന്‍സ് ടാക്‌സ'യില്‍ പ്രസിദ്ധീകരിച്ചു.